വില്ലേജ്​ ഒാഫിസുകളിൽ വിജിലൻസ്​ പരിശോധന

ആലപ്പുഴ: തിരുവൻവണ്ടൂർ, ചുനക്കര വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. തിരുവൻവണ്ടൂർ വില്ലേജ് ഒാഫിസിൽ 100 പോക്കുവരവ് അപേക്ഷകൾ തീർപ്പാക്കാതെയും റവന്യൂ റിക്കവറിക്കായി വന്ന 16 റിപ്പോർട്ടിൽ നടപടി എടുത്തില്ലെന്നും കണ്ടെത്തി. ഇവിടെ എസ്.െഎ കെ.എ. തോമസി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ചുനക്കര വില്ലേജ് ഒാഫിസിൽ എസ്.െഎ ഋഷികേശൻ നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലും സമയപരിധി കഴിഞ്ഞ പോക്കുവരവിനുള്ള നിരവധി അപേക്ഷകൾ കണ്ടെത്തി. ഉപവാസ സമരം ആലപ്പുഴ: ജലഗതാഗത വകുപ്പ് കുട്ടനാട്ടിലെ യാത്രക്കാരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. അഞ്ച് മാസത്തോളമായി വാടക്കനാൽ മണ്ണ് നീക്കി ആഴംകൂട്ടുന്ന ജോലികൾ നടക്കുകയാണ്. ഇതുമൂലം ബോട്ട് സർവിസുകൾ മാത ജെട്ടിയിൽനിന്നാണ് നടത്തുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സമരം കെ.പി.സി.സി അംഗം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്.ഡി. രവി അധ്യക്ഷത വഹിച്ചു. കെ. ഗോപകുമാർ, ജോസഫ് ചേക്കോടൻ, സജി ജോസഫ്, പോളി തോമസ്, മധു സി. കുളങ്ങര എന്നിവർ സംസാരിച്ചു. സമരത്തെ തുടർന്ന് ബോട്ടുകൾ ബോട്ട്ജെട്ടിയിൽനിന്ന് സർവിസ് തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.