യൂനിഫോം വിതരണവും ആദരിക്കലും

ആലുവ: മഹാത്മാ ഗാന്ധി ധർമസേവ സമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്തു. സമിതിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകളും നൽകി. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ എ.എം.യൂസുഫ്, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി.ഉദയകുമാര്‍, ഉമ്മര്‍, മണി, എ.സി.ശിവന്‍, ഈട്ടുങ്ങല്‍ മുഹമ്മദ്, ഗോപന്‍ ചെങ്ങമനാട്, എന്‍.കെ.മണി, പോളി ഫ്രാന്‍സിസ്, പി.പി.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.