ജുനൈദ്​ വധം: നാല​ുപേർ കൂടി അറസ്​റ്റിൽ

ന്യൂഡൽഹി: ഹരിയാന സ്വദേശി ജുനൈദ് ഖാനെ (16) ട്രെയിനിൽ കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. 50 വയസ്സുള്ള ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥനും 24നും 30നും ഇടയിൽ പ്രായമുള്ള മൂന്നു യുവാക്കളുമാണ് ഹരിയാന പൊലീസി​െൻറ പിടിയിലായത്. യുവാക്കൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. പെരുന്നാളിന് പുതുവസ്ത്രം വാങ്ങി ഡൽഹിയിൽനിന്ന് മടങ്ങുേമ്പാഴായിരുന്നു വ്യാഴാഴ്ച ജുനൈദിനെയും സഹോദരങ്ങളെയും ആക്രമിച്ചത്. കേസിൽ നേരേത്ത രമേഷ്കുമാർ (35) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇനി അറസ്റ്റിലാകാനുള്ള പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥനുമുണ്ട്. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പൊലീസ് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകം അപലപനീയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ദാരുണവും അതിക്രൂരവുമായ ഇൗ സംഭവത്തെ ഒരാൾക്കും അംഗീകരിക്കാനാവില്ല. ഉത്തരവാദികളെ കണ്ടെത്തുകയും കർശനനടപടി സ്വീകരിക്കുകയും വേണമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.