13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ദിലീപിനെയും നാദിർഷായെയും വിട്ടയച്ചു

കൊച്ചി/ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തി​െൻറ പശ്ചാത്തലത്തിൽ നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപി​െൻറ മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ ബുധനാഴ്ച ഉച്ചക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ അർധരാത്രി വെര നീണ്ടു. രാത്രി 1.10നാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യന്തം നാടകീയമായായിരുന്നു കാര്യങ്ങൾ നടന്നത്. തനിക്ക് പറയാനുള്ളതെല്ലാം പൊലീസിനോട് തുറന്ന് പറയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പ്രതികരിച്ചു. 'വളരെയധികം ആത്മവിശ്വാസമുണ്ട്. ചോദ്യം ചെയ്യലല്ല മൊഴിയെടുക്കലാണ് നടന്നത്. ഇവയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. എന്നാൽ, ദിലീപ് നൽകിയ പരാതിയെക്കുറിച്ചാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നൽകിയില്ല. എല്ലാം വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.' -ദിലീപ് പറഞ്ഞു. സത്യം പുറത്ത് വരണമെന്ന് മറ്റാേരക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് താനാണ്. പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും ഇനിയും വേണ്ടിവന്നാൽ സഹകരിക്കുമെന്നും ദിലീപ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായെന്നും എന്നാൽ, ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും വിളിപ്പിക്കുമെന്നും റൂറൽ എസ്.പി എ.വി. ജോർജ് പ്രതികരിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ബ്ലാക്മെയിലിങ് സംബന്ധിച്ച് താൻ നൽകിയ പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ ദിലീപി​െൻറ വിശദീകരണം. നടപടിയോട് മൂന്നുപേരും പൂർണമായി സഹകരിച്ചതായി പൊലീസ് പറഞ്ഞു. എ.ഡി.ജി.പി ബി. സന്ധ്യ, ആലുവ റൂറൽ എസ്.പി എ.വി. ജോർജ്, പെരുമ്പാവൂർ സി.െഎ. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പറവൂർ സർക്കിൾ ഇൻസ്പെക്ടർ, ആലുവ സബ് ഇൻസ്പെക്ടർ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. സംഭവത്തിൽ ദിലീപി​െൻറ പേര് പറയാതിരിക്കാൻ നാദിർഷായെയും ത​െൻറ ഡ്രൈവർ അപ്പുണ്ണിയെയും വിഷ്ണു എന്നൊരാൾ ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ്ങിന് ശ്രമിച്ചതായി കാണിച്ച് ഫെബ്രുവരിയിൽ ദിലീപ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇൗ പരാതിയിൽ ദിലീപി​െൻറ മൊഴിയെടുക്കാനാണ് മൂന്നുപേരെയും പൊലീസ് വിളിച്ചുവരുത്തിയത്. എന്നാൽ, ദിലീപി​െൻറ പരാതിക്ക് പുറമെ സംഭവത്തിലെ ഗൂഢാലോചന, കത്തിലൂടെയും പൊലീസിനോട് നേരിട്ടും പൾസർ സുനി ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുകയാണ് പൊലീസ് ചെയ്തത്. ചോദ്യം ചെയ്യുന്നതോടൊപ്പം വിവരം ലാപ്ടോപ്പിൽ പകർത്തി പ്രിൻറൗട്ടെടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ചെയ്തത്. ദിലീപിനെയും നാദിർഷായെയും ഇടക്ക് ഒരുമിച്ചിരുത്തിയും ശേഷം രണ്ട് മുറികളിലായി ഇരുത്തിയും ചോദ്യം ചെയ്യൽ തുടർന്നു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ചോദ്യം ചെയ്യൽ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.