മദ്യശാലകൾക്ക് ദൂരപരിധി വ്യവസ്ഥ: അംഗൻവാടികൾക്ക്​ ബാധകമല്ല^ ഹൈകോടതി

മദ്യശാലകൾക്ക് ദൂരപരിധി വ്യവസ്ഥ: അംഗൻവാടികൾക്ക് ബാധകമല്ല- ഹൈകോടതി കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽ അംഗൻവാടികളെ ഉൾപ്പെടുത്താനാവില്ലെന്നും ഇവക്ക് സമീപമുള്ള മദ്യശാലകൾക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ലെന്നും ഹൈകോടതി. കോട്ടയം കുമാരനെല്ലൂരിൽ അംഗൻവാടിക്ക് സമീപമുള്ള കള്ളുഷാപ്പിനെതിരെ പ്രദേശവാസിയായ സൂസിയുൾപ്പെടെ മൂന്നുപേർ നൽകിയ ഹരജിയും എറണാകുളം പൊന്നുരുന്നിയിൽ അംഗൻവാടിക്ക് സമീപമുള്ള വിദേശമദ്യ ഷാപ്പിനെതിരെ പ്രദേശവാസികൾ നൽകിയ ഹരജിയും തള്ളിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. കേരള അബ്‌കാരി ഷോപ്പ് ലേലച്ചട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പി​െൻറയോ സെൻട്രൽ ബോർഡ് ഒാഫ് എജുക്കേഷ​െൻറയോ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയാണ് വിദ്യാഭ്യാസ സ്ഥാപനത്തി​െൻറ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാറി​െൻറ അംഗീകാരം വേണമെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദൂരപരിധി വ്യവസ്ഥ ബാധകമല്ല. ചട്ടത്തിൽ പറയുന്ന നിർവചനത്തിൽ അംഗൻവാടികളെക്കൂടി ഉൾപ്പെടുത്താൻ ഹൈകോടതിക്ക് കഴിയില്ല. നിയമ നിർമാതാക്കൾ ഉദ്ദേശിക്കാത്ത തരത്തിൽ നിർവചനങ്ങൾ മാറ്റാനും കഴിയില്ല. അബ്കാരി ഷോപ്പ് ലേലച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 400 മീറ്റർ പരിധിയിൽ കള്ളുഷാപ്പുകളും 200 മീറ്റർ പരിധിയിൽ വിദേശമദ്യശാലകളും പ്രവർത്തിക്കരുതെന്നാണ്. ഇതേ ചട്ടത്തിലെ റൂൾ ആറിലെ സബ് റൂൾ രണ്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനം നൽകിയിട്ടുണ്ട്. ഇതിൽ അംഗൻവാടി ഉൾപ്പെടില്ല. കുട്ടികളുടെ മാനസിക-ശാരീരിക വികസനത്തിനുവേണ്ടിയാണ് കേന്ദ്ര സർക്കാറി​െൻറ ശിശുക്ഷേമ വികസന പദ്ധതിയിലുൾപ്പെടുത്തി (ഐ.സി.ഡി.എസ്) അംഗൻവാടികൾക്ക് രൂപം നൽകിയതെന്നും ഇവയെ വിദ്യാഭ്യാസ സ്ഥാപനത്തി​െൻറ നിർവചനത്തിൽ ഉൾപ്പെടുത്തണമെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, ഇത്തരമൊരു ആവശ്യം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഹരജികൾ തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.