p 12 ബാക്കി..... പ്രജാപതി നിരപരാധിയെന്ന്​ മുലായം

പ്രജാപതി നിരപരാധിയെന്ന് മുലായം ലഖ്നോ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി നിരപരാധിയാണെന്ന് സമാജ്വാദി പാർട്ടി പ്രസിഡൻറ് മുലായം സിങ് യാദവ്. പ്രജാപതിയെ ജയിലിൽ സന്ദർശിച്ചശേഷമാണ് മുലായം ത​െൻറ അടുപ്പക്കാരനുവേണ്ടി രംഗത്തെത്തിയത്. ''പ്രജാപതി നിരപരാധിയാണ്. പൊലീസി​െൻറ കൈയിൽ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ഗൂഢാലോചനയുടെ ഇരയാണ് അദ്ദേഹം. ഭീകരവാദിയെപ്പോലെയാണ് അദ്ദേഹത്തോട് അധികൃതർ പെരുമാറുന്നത്'' മുലായം പറഞ്ഞു. പ്രധാനമന്ത്രിയെയും ആവശ്യമെങ്കിൽ രാഷ്ട്രപതിയെയും സന്ദർശിക്കുമെന്ന് മുലായം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.