ഈദുൽ ഫിത്​ർ ആഘോഷിച്ചു

നെട്ടൂർ: നെട്ടൂർ മഹല്ല് ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് ഹസൻ ഫൈസി നേതൃത്വം നൽകി. നെട്ടൂർ ഹിറാ ജുമാമസ്ജിദിൽ ഇബ്രാഹീംകുട്ടി മൗലവിയും മുഹബ്ബത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ അബ്ദുൽ അസീസ് സഖാഫിയും അൽ ഹിദായ ജുമാമസ്ജിദിൽ മുഹമ്മദ് മൗലവിയും അൽഹിമായ ജുമാമസ്ജിദിൽ അബ്ദുറഹ്മാൻ സഖാഫിയും നമസ്കാരത്തിന് നേതൃത്വം വഹിച്ചു. അൽരിഫാഇ മസ്ജിദിൽ നമസ്‌കാരത്തിന് റിയാസ് സഖാഫിയും മാടവന മഹല്ല് ജുമാ മസ്ജിദിൽ അശ്റഫ് മൗലവിയും പനങ്ങാട് മഹല്ല് ജുമാമസ്ജിദിൽ സലീം ഫൈസിയും കുമ്പളം മഹല്ല് ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ ഖാദർ മന്നാനിയും മരട് മഹല്ല് ജുമാമസ്ജിദിൽ ഹസൻ സഖാഫിയും പേട്ട താജുൽ ഇസ്ലാം ജൂമാമസ്ജിദിൽ സിദ്ദീഖ് സഖാഫിയും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.