കര്‍ഷക കണ്‍വെന്‍ഷന്‍

കൂത്താട്ടുകുളം: കര്‍ഷക കോണ്‍ഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോമി മാത്യു, എ.കെ.തോമസ്‌, പ്രിന്‍സ് പോള്‍ ജോൺ, സാബു കുര്യാക്കോസ്, കെ.കെ. വര്‍ഗീസ്, കെ.ആര്‍. സോമന്‍, ലീല കുര്യാക്കോസ്, സാബു മണലോടി, അജി തോമസ്‌, കെന്‍ കെ. മാത്യു, എ. ജെ. കാര്‍ത്തിക് എന്നിവര്‍ സംസാരിച്ചു. മുത്തോലപുരത്ത് വോള്‍ട്ടേജ് ക്ഷാമം കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരത്തും പരിസര പ്രദേശങ്ങളിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. ഇതുമൂലം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഒരു വർഷമായി മുത്തോലപുരം ചക്കാലപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ ചാർജ് ചെയ്യണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറാകാത്തത് പ്രദേശത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്നു. വോള്‍ട്ടേജ് ക്ഷാമം സ്കൂള്‍ കുട്ടികളുടെ പഠനത്തിനും തടസ്സമാകുന്നു. ഗൃഹോപകരണങ്ങള്‍ പലതും ഉപയോഗിക്കാനും കഴിയുന്നില്ല. ചക്കാലപാറ കവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ബി.എസ്.എൻ.എല്‍ ടെലിഫോണ്‍ ടവറിൽ നിലവിലെ ലൈനില്‍നിന്നും കണക്ഷന്‍ നല്‍കിയതോടെ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായ ട്രാന്‍സ്ഫോര്‍മര്‍ ഉടന്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പലപ്രാവശ്യം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.