മൂവാറ്റുപുഴ: ഈ റമദാനിലും . 10 വർഷം മുമ്പാരംഭിച്ച നോമ്പുനോൽക്കൽ ജനപ്രതിനിധിയായശേഷം എത്തുന്ന രണ്ടാമത്തെ റമദാനിലും തുടർന്നു. വടക്കേ ഇന്ത്യൻ യാത്രയടക്കം നിരവധി ഔദ്യോഗിക പരിപാടികളുണ്ടായിട്ടും നോമ്പ് വിടാൻ എം.എൽ.എ തയാറായില്ല. കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനായിരുന്നു റമദാനെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടപ്പാച്ചിലിെൻറ ക്ഷീണമേറെയുണ്ടായിരുന്നിട്ടും ഇതെല്ലാം അവഗണിച്ച് നോമ്പ് നോൽക്കുകയായിരുന്നു. പതിവുപോലെ സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു നോമ്പുതുറ. വടക്കേ ഇന്ത്യൻ സന്ദർശനത്തിന് പോയ 10 ദിവസം ഒഴിച്ച് ബാക്കി ദിനങ്ങൾ നാട്ടിലെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് അവരുടെ വീടുകളിൽ. വിവിധ സംഘടനകൾ നടത്തിയ ഇഫ്താർ സംഗമങ്ങളിലും പങ്കെടുക്കാൻ സമയം കണ്ടെത്തി . പെരുന്നാൾ ദിനത്തിൽ ഈദ്ഗാഹിൽ പോയി ആശംസ നേരാനുള്ള നിശ്ചയത്തിലാണ് എം.എൽ.എ. ഒരുപതിറ്റാണ്ടുമുമ്പ് എ.ഐ.വൈ.എഫിെൻറ പ്രവർത്തനങ്ങളുമായി നടക്കുന്ന കാലത്താണ് എൽദോ എബ്രഹാം റമദാൻ വ്രതം എടുക്കാനാരംഭിച്ചത്. സുഹൃത്തുക്കളിൽ പലരും നോമ്പെടുക്കുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ് വ്രതാനുഷ്ഠാനം. പിന്നെ ജില്ല സെക്രട്ടറി, തുടർന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി തുടങ്ങിയ സ്ഥാനമാനങ്ങൾ വഹിക്കുമ്പോഴും വ്രതം അനുഷ്ഠിക്കൽ തുടർന്നു. പുലർച്ച നാലിന് എഴുന്നേറ്റ് കട്ടൻ ചായ കഴിച്ചാണ് നോമ്പുപിടിക്കുന്നത്. വീട്ടുകാരുടെ പൂർണസഹകരണവും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.