കാലവർഷം ശക്തം; പറവൂർ മേഖലയിൽ വെള്ളക്കെട്ട്

പറവൂർ: കാലവർഷം ശക്തി പ്രാപിച്ചതോടെ തീരദേശപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. വടക്കേക്കര, ചിറ്റാറ്റുകര എന്നീ പഞ്ചായത്തുകളിലാണ് അധികവും വെള്ളക്കെട്ട് ഭീഷണി ഉണ്ടായിട്ടുള്ളത്. കൊട്ടുവള്ളിക്കാട്, മാല്യങ്കര, മടപ്ലാതുരുത്ത്, ചക്കുമരശേരി, കുഞ്ഞിത്തൈ എന്നിവിടങ്ങളിലും ചിറ്റാറ്റുകരയിലെ പട്ടണം, നീണ്ടൂർ, പൂയപ്പിള്ളി, തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടിലാണ്. ദേശീയപാത 17ൽ വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള റോഡുകളിലും വെള്ളം കയറി. വരാപ്പുഴ ഷാപ്പുപടി, കൂനമ്മാവ് ചിത്തിരകവല ,കൊച്ചാൽ എന്നിവിടങ്ങളിലും മുനമ്പം കവല, പട്ടണം കവല എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായിരുന്നു. പറവൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം വെള്ള നിറഞ്ഞ അവസ്ഥയിലാണ്. ഇതു കാരണം രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവരും വെള്ളം നീന്തേണ്ട അസ്ഥയാണ്. കച്ചേരിവളപ്പ്,സ്വകാര്യ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.