പാറക്കടവ് ഗ്രാമപഞ്ചായത്ത് വികസനഫണ്ട്​ ഉപയോഗിച്ച് നിർമിച്ച പാറക്കടവ് ഗവ. എൽ.പി സ്കൂള്‍ സ്മാർട്ട്​ ക്ലാസ്റൂം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്ത് വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച പാറക്കടവ് ഗവ. എല്‍.പി സ്കൂള്‍ സ്മാർട്ട് ക്ലാസ്റൂം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന രാജന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.എന്‍. നവനീത്, നടൻ പ്രമോദ് മാള, ജില്ല പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ബി. ചന്ദ്രശേഖരവാര്യര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എന്‍. മോഹനന്‍, സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. അമ്മക്കിളിക്കൂട് ചെങ്ങമനാട്: അന്‍വര്‍സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ഭവന നിർമാണ പദ്ധതിയിലെ (അമ്മക്കിളിക്കൂട്) ഏഴാമത്തെ ഭവനം ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുളവന്‍കുന്നില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ചന്ദ്ര​െൻറ ഭാര്യ സരസുവിന് നിർമിച്ചുനല്‍കും. ഭൂമി സ്വന്തമായുണ്ടായിട്ടും വീട് സ്വപ്നം കണ്ട് കൂരയിലും വാടകവീടുകളിലും കഴിയുന്നവര്‍ക്ക് തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള ഒരിടം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എംഎ. യൂസുഫലിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ആറ് ലക്ഷത്തോളം ചെലവില്‍ 510 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും വീട് നിർമിക്കുക. ചൊവ്വാഴ്ച രാവിലെ 10.30ന് ശിലാസ്ഥാപനം നടക്കും. ആലുവ മണ്ഡലം പരിധിയില്‍ വരുന്ന നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, ചൂര്‍ണിക്കര, കാഞ്ഞൂര്‍ പഞ്ചായത്തുകളിലായി ഇതിനകം ആരംഭിച്ച ആറ് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.