ആലുവ: കനത്ത മഴയെ തുടർന്ന് ആലുവയിൽ ഹോസ് നിർമാണ ഫാക്ടറി കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഞായറാഴ്ച രാവിലെയാണ് കോൺക്രീറ്റ് കെട്ടിടത്തിെൻറ 90 ശതമാനത്തിലേറെ ഭാഗം ഭൂമിക്കടിയിലേക്ക് താഴ്ന്നത്. ആലുവ അശോകപുരത്തിനടുത്തുള്ള അന്ന പോളിമേഴ്സ് എന്ന സ്ഥാപനമാണ് താഴ്ന്നത്. ഇതര സംസ്ഥാനക്കാരായ അഞ്ച് ജീവനക്കാർ ഇവിടെയുണ്ടെങ്കിലും രാത്രി ജോലി കഴിഞ്ഞ് ഇവർ മടങ്ങിയിരുന്നു. അതുകൊണ്ട് വൻ ദുരന്തമൊഴിവായി. കെട്ടിടത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളെല്ലാം താഴ്ന്നുപോയി. കെട്ടിടത്തിെൻറ കോൺക്രീറ്റ് പൊട്ടിയതിനെ തുടർന്ന് ഇതെല്ലാം ഭൂമിയിലേക്ക് താഴ്ന്നുകിടക്കുകയാണ്. ഇതിനടുത്ത് വേറെയും ചെറുകിട ഫാക്ടറികളുണ്ട്. കമ്പനി ഇൻഷുറൻസ് ചെയ്തിട്ടില്ല. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കമ്പനി ഉടമ ബാബു പറഞ്ഞു. ഈ കെട്ടിടം തരിശായികിടക്കുന്ന പാടശേഖരങ്ങൾക്കിടയിലാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും കെട്ടിക്കിടക്കുന്ന വെള്ളം ഈ ഫാക്ടറി ഭാഗത്തുകൂടി ഇടയ്ക്കിടെ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.