അയ്യമ്പിള്ളി പാലം പണി; സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

എടവനക്കാട്: അയ്യമ്പിള്ളി പാലം പണിമൂലം സംസ്ഥാന പാതയിൽ വൻ ഗതാഗതക്കുരുക്ക്. ട്രാഫിക് നിയമം പാലിക്കാതെ ഇരുവശത്തുനിന്നും വാഹനങ്ങൾ കയറി വരുന്നതു നിമിത്തം ജനങ്ങൾ പൊറുതിമുട്ടുകയാണ്. പുനർനിർമാണം നടക്കുന്ന അയ്യമ്പിള്ളി പാലത്തിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ട്രാഫിക് വാർഡൻമാരാണ് ഗതാഗതംനിയന്ത്രിച്ചിരുന്നത്്. അവരില്ലാത്ത അവധി ദിനങ്ങളിൽ വൻ കുരുക്കാണ്. ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത് അവധി ദിനങ്ങളിലാണ്. ചെറായി ബീച്ചിലേക്കും മറ്റു വിനോദ കേന്ദ്രങ്ങളിലേക്കും ദൂരദിക്കുകളിൽനിന്ന് അനിയന്ത്രിതമായി വാഹനങ്ങൾ വരുന്ന അവധി ദിവസങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാത്തത് സംബന്ധിച്ച് പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതർ അനാസ്ഥ തുടരുകയാണ്. ഇത് നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിഗ്നൽ തെറ്റിച്ച് കയറിവരുന്ന വാഹന യാത്രികർ തമ്മിൽ തർക്കമുണ്ടാകുന്നത് പതിവായിട്ടുണ്ട്. പലപ്പോഴും ൈകയാങ്കളി വരെയെത്തുന്ന തർക്കം നാട്ടുകാരിടപെട്ടാണ് അവസാനിപ്പിക്കുന്നത്. കുരുക്ക് രൂക്ഷമാവുന്ന വേളയിൽ നാട്ടുകാർ ട്രാഫിക് നിയന്ത്രിക്കുന്നത് പതിവു കാഴ്ചയാണ്. അവധി ദിനങ്ങളുൾപ്പെടെ ട്രാഫിക് നിയന്ത്രണത്തിന് സംവിധാനമൊരുക്കാൻ അധികൃതർ തയാറായിെല്ലങ്കിൽ ഗതാഗതം തടയുന്നതടക്കമുള്ള സമരത്തിന് നാട്ടുകാർ തയാറെടുക്കുകയാണ്. ഈദ് ഗാഹ് എടവനക്കാട് വാച്ചാക്കൽ എസ്.പി സഭാ സ്കൂൾ ഗ്രൗണ്ട് മെഹബൂബ് കൊച്ചി 8.- 00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.