അഴിമുഖത്ത് വീണ്ടും ബോട്ടപകടം ഫോര്‍ട്ട്കൊച്ചി ^-വൈപ്പിന്‍ ഫെറി ബോട്ട് നിയന്ത്രണം തെറ്റി ജങ്കാറില്‍ ഇടിച്ചു അപകടം ഒഴിവായത് തലനാരിഴക്ക്

അഴിമുഖത്ത് വീണ്ടും ബോട്ടപകടം ഫോര്‍ട്ട്കൊച്ചി -വൈപ്പിന്‍ ഫെറി ബോട്ട് നിയന്ത്രണം തെറ്റി ജങ്കാറില്‍ ഇടിച്ചു അപകടം ഒഴിവായത് തലനാരിഴക്ക് മട്ടാഞ്ചേരി: അഴിമുഖത്ത് കപ്പൽ ചാലിന് കുറുകെ -ഫോര്‍ട്ട്കൊച്ചി--വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന പാപ്പി ബോട്ട് നിയന്ത്രണം വിട്ട് ജങ്കാറില്‍ ഇടിച്ചു. ഞായറാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് ബോട്ട് ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന ജങ്കാറില്‍ ഇടിച്ചത്. ഞായറാഴ്ച ഒഴിവു ദിനമായതിനാൽ നിറയെ യാത്രക്കാരുമായി വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് വരുകയായിരുന്നു ബോട്ടും ജങ്കാറും. ഫോര്‍ട്ട്കൊച്ചിയിലെ ജെട്ടിയില്‍ അടുക്കുന്നതിന് മുമ്പ് നിയന്ത്രണം വിട്ട ബോട്ട് ജങ്കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ടും ജങ്കാറും ആടിയുലഞ്ഞു. യാത്രക്കാര്‍ ബഹളം വെച്ച് കരയുന്ന അവസ്ഥയായി. ജങ്കാര്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകള്‍ മൂലമാണ് ദുരന്തം ഒഴിവായത്. ഗിയര്‍ തകരാറായതാണ് ബോട്ട് നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പറയുന്നത്. ജങ്കാര്‍ ജീവനക്കാര്‍ ചേര്‍ന്ന് ബോട്ട് പിന്നീട് ജെട്ടിയിലടുപ്പിച്ച് യാത്രക്കാരെ ഇറക്കി. ഒന്നര വർഷം മുമ്പ് പതിനൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തത്തിന് ശേഷം ആലപ്പുഴയിലെ കൈനകരിയില്‍ നിന്നെത്തിച്ചതാണ് പാപ്പി ബോട്ട്. നിലവിൽ നഗരസഭ നേരിട്ട് നടത്തുന്ന ഈ ബോട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് ലൈസൻസില്ലാത്ത ഡ്രൈവർ ഓടിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലായിരുന്ന ബോട്ട് കഴിഞ്ഞ ദിവസമാണ് സർവിസിന് വിട്ടുകൊടുത്തത്. നഗരസഭ നേരിട്ട് നടത്തുമ്പോൾ പോലും യാത്രക്കാരുടെ സുരക്ഷ മുഖവിലക്കെടുക്കുന്നില്ലായെന്നതി​െൻറ തെളിവാണ് കപ്പൽ ചാലിന് മുകളിലൂടെ ലൈസൻസില്ലാത്തയാളെ കൊണ്ട് ബോട്ട് ഓടിപ്പിച്ചതും യന്ത്രത്തകരാറുമെന്നാണ് വിവിധ സംഘടനകൾ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.