അർത്തുങ്കൽ തുറമുഖം: പുതുക്കിയ സാങ്കേതിക പഠന റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറണം- കെ.സി. വേണുഗോപാൽ ആലപ്പുഴ: അർത്തുങ്കൽ തുറമുഖ നിർമാണം ഉടൻ പുനരാരംഭിക്കാൻ ആവശ്യമായ സാങ്കേതിക പഠന റിപ്പോർട്ട് ഉൾപ്പെടെയുള്ള പുതുക്കിയ പദ്ധതി രേഖകൾ അടിയന്തരമായി കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്തിെൻറ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കാണ് പദ്ധതി വൈകാൻ കാരണമെന്ന കേന്ദ്ര നിലപാട് ശരിവെക്കുന്ന തരത്തിലാണ് സർക്കാറിെൻറ നടപടി. അർത്തുങ്കലിെൻറ മത്സ്യബന്ധന മേഖലയിലെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞാണ് കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് തുറമുഖ പദ്ധതി അനുവദിപ്പിച്ചത്. 75 ശതമാനം ചെലവ് കേന്ദ്രം വഹിക്കുന്ന പദ്ധതി 2017 ജനുവരിയിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, 30 ശതമാനം മാത്രം പൂർത്തിയായ ഘട്ടത്തിൽ കടലാക്രമണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ തുടർന്ന് നിർമാണം നിർത്തിെവച്ചിരുന്നു. തുടർന്ന് തുറമുഖത്തിെൻറ ഉയരം കൂട്ടുന്നത് അടക്കമുള്ള സാങ്കേതിക കാര്യങ്ങളിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തെകൊണ്ട് പഠനം നടത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ, തുടർന്ന് എൽ.ഡി.എഫ് സർക്കാർ നിർമാണം പുനരാരംഭിക്കാൻ ഒരുനടപടിയും സ്വീകരിച്ചില്ലെന്ന് എം.പി പറഞ്ഞു. പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ ഇനി എപ്പോൾ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്ന് ഏകദേശ ധാരണയോ പദ്ധതിയുടെ രൂപരേഖയിൽ വന്ന മാറ്റം എത്ര അധിക ബാധ്യത സൃഷ്ടിക്കുമെന്നോ ഇതേവരെ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ല. ഇതിനിടെ പുതുക്കിയ പദ്ധതിക്ക് അഗീകാരം നൽകുന്നത് ജിയോ ടെക്നിക്കൽ എക്സ്പേർട്ടിെൻറ റിപ്പോർട്ട് തങ്ങൾ സമർപ്പിച്ചശേഷം മതിയെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് പദ്ധതി വീണ്ടും വൈകാൻ കാരണമെന്ന് എം.പി പറഞ്ഞു. ക്ഷീരകർഷകർ ധർണ നടത്തി (ചിത്രം എ.കെ.എൽ 52) പൂച്ചാക്കൽ: കർഷകസംഘം പള്ളിപ്പുറം തെക്ക്--വടക്ക് ലോക്കൽ കമ്മിറ്റികളുടെയും പള്ളിപ്പുറം ക്ഷീരോൽപാദക സംഘത്തിെൻറയും ആഭിമുഖ്യത്തിൽ ക്ഷീരകർഷകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. പള്ളിപ്പുറം ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷമായി മൃഗഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കർഷക സംഘം ഏരിയ പ്രസിഡൻറ് മുകുന്ദൻ നായർ ഉദ്ഘാടനം ചെയ്തു. പി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് കെ.പി. ശശികുമാർ, ജോസ് മാത്യു, കർഷകസംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.