കുട്ടനാടൻ കാർഷിക മേഖലയുടെ പ്രശ്​നങ്ങൾ ഏറ്റെടുത്ത്​ സമുദായ സംഘടനകൾ രംഗത്ത്​

ആലപ്പുഴ: നെല്ലറയായ കുട്ടനാടൻ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ സമുദായ സംഘടനകൾ ഏെറ്റടുക്കുന്നു. തകർച്ചയെ നേരിടുന്ന കുട്ടനാടി​െൻറ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയും, ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സമുദായ സംഘടനകളുടെ രംഗപ്രവേശത്തിന് വഴിയൊരുക്കിയത്. ഫാ. തോമസ് പീലിയാനിക്കൽ നേതൃത്വം നൽകുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലെ കുട്ടനാട് വികസന സമിതിയാണ് ഏറെക്കാലമായി കുട്ടനാടൻ കർഷകരുടെ ശബ്ദമായി നിലകൊള്ളുന്നത്. ഇവരുടെ സമരങ്ങളോട് സർക്കാർ കേന്ദ്രങ്ങൾ മുഖംതിരിച്ചു നിൽക്കുകയും, ലക്ഷ്യം നേടിയെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതര സമുദായ സംഘടനകളും ഇവരോട് കൈകോർക്കാൻ സന്നദ്ധമായി മുന്നോട്ടുവന്നത്. എൻ.എസ്.എസി​െൻറ മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ കീഴിലെ കർഷക സംഘം, എസ്.എൻ.ഡി.പി യുടെ ഹരിതഗീതം, കെ.പി.എം.എസി​െൻറ പഞ്ചമി എന്നിവ കൂടാതെ വിവിധ സ്വതന്ത്ര കർഷക സംഘടനകളും കർഷകരുടെ നീറുന്ന ആവശ്യങ്ങൾക്കായി പോരാടാൻ സജീവമായി രംഗത്തിറങ്ങുകയാണ്. ഇൗ സംഘടനകളൊക്കെ ചേർന്ന് കുട്ടനാട് കർഷക സംരക്ഷണ സമിതി എന്ന പേരിൽ പുതിയ സംഘടനക്കും രൂപം നൽകി. സി.പി.എം നേതൃത്വം നൽകുന്ന കർഷകതൊഴിലാളി പ്രസ്ഥാനത്തി​െൻറ ഇൗറ്റില്ലമാണ് കുട്ടനാട്. കർഷകതൊഴിലാളി യൂനിയ​െൻറ ആദ്യകാല നേതാവായിരുന്ന വി.എസ്. അച്യുതാനന്ദ​െൻറ തട്ടകമായിരുന്നു കുട്ടനാട്. പിൽക്കാലത്ത് കർഷകരുടെ അവകാശ പോരാട്ടങ്ങൾക്കും സി.പി.എം നേതൃത്വം നൽകി. സമരങ്ങളിൽ എന്നും കോൺഗ്രസ് കർഷക പക്ഷത്തുണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മും, േകാൺഗ്രസുമൊക്കെ ഇന്ന് കുട്ടനാടിനെ കൈവിട്ട അവസ്ഥയാണ്. പാർട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന കുട്ടനാട്ടിലെ നിയമസഭാ മണ്ഡലത്തെ സി.പി.എം ഘടകകക്ഷിക്ക് തീറെഴുതി. വിഭാഗീയത ആളിപ്പടർന്നപ്പോൾ മറുഭാഗത്തെ ഒതുക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ കാര്യമായി വോട്ടു ലഭിക്കാത്ത കുട്ടനാടൻ മേഖലയിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രവർത്തനവും പ്രസ്താവനകളിൽ ഒതുങ്ങുന്നു. ഇത്തരത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ആത്മാർഥതയില്ലാത്ത സമീപനമാണ് വലിയ പ്രതീക്ഷ ഉണർത്തിയ കുട്ടനാട് പാക്കേജ് പാതിവഴിയിൽ ഉപേക്ഷിക്കാനും ഇടയാക്കിയത്. പാക്കേജിന് സഹായം തേടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും കർഷകർ സമീപിച്ചെങ്കിലും വാഗ്ദാനങ്ങൾക്കപ്പുറം ഒന്നും ഉണ്ടാകുന്നില്ല. ഇൗ സാചര്യത്തിലാണ് കുട്ടനാടി​െൻറ നിലനിൽപിനായുള്ള പോരാട്ടത്തിൽ സമുദായ സംഘടനകളുടെ രംഗപ്രവേശം. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക വായ്പക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കർഷക സംരക്ഷണ സമിതിയുടെ സമരത്തിന് കുട്ടനാട്ടിൽ തുടക്കം കുറിക്കുകയാണ്. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.