കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കടലിൽ കുളിക്കാനിറങ്ങിയതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം പുന്നേൽവീട്ടിൽ ഡാനിയൽ- ബേബി ദമ്പതികളുടെ മകൻ ജിതിൻ ഡാനിയേലി‍​െൻറ (19) മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വലയിൽ കുടുങ്ങിയ നിലയിൽ പല്ലന കടൽ തീരത്ത് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂേന്നാടെ തോട്ടപ്പള്ളി അഴിമുഖത്തോട് ചേർന്നാണ് സംഭവം ഉണ്ടായത്. ജിതിനുൾപ്പെടെ ആറു പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ ഹരിപ്പാട് പാത്തികുളങ്ങര വീട്ടിൽ സ്വദേശി വിനീതും (18) അപകടത്തിൽപ്പെട്ടിരുന്നു. വിനീതിനെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. അഴിമുഖത്തോട് ചേർന്ന ഭാഗമായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് രക്ഷാപ്രവർത്തനം ശനിയാഴ്ച വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടം നടന്ന സ്ഥലത്തുനിന്നും മാറി ജിതി‍​െൻറ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കരക്കെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സ​െൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പ്ലസ്ടു പഠനത്തിന് ശേഷം പോളിടെക്നിക് പ്രവേശനം നേടിയിരുന്നു ജിതിൻ. സഹോദരൻ: ജോബിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.