കായൽ കൈയേറ്റം തുടർകഥ

നെട്ടൂർ: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കായൽ കൈയേറ്റം തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മരട് വില്ലേജ് ഓഫിസിനും നഗരസഭക്കും മൂക്കിനു താഴെ നടക്കുന്ന കൈയേറ്റങ്ങൾ പോലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, കിടപ്പാടമില്ലാത്തവൻ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന നിലം വാങ്ങി നികത്തി വീട് െവക്കാൻ ശ്രമിച്ചാൽ ചട്ടങ്ങൾ പറഞ്ഞ് തടയുകയാണ് അധികൃതരെന്നും നാട്ടുകാർ പറയുന്നു. മരടി​െൻറ വിവിധ ഭാഗങ്ങളിലായി കോടികൾ വിലമതിക്കുന്ന ഏക്കർകണക്കിന് കായൽപ്രദേശമാണ് നികത്തിയെടുക്കുന്നത്. ഇരുവശവും കണ്ടൽചെടികൾ കായലിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗത്ത് രണ്ടറ്റവും ചെളി കൊണ്ട് തൂമ്പ് പിടിപ്പിക്കും. പിന്നിട് മത്സ്യം കയറ്റി ഇറക്കി പിടിക്കുന്നതിനോ വളർത്തുന്നതിനോ എന്ന രീതിയിൽ വളച്ചുകെട്ടും. കോൺക്രീറ്റ് തൂമ്പും ഉണ്ടാക്കും. കുറച്ച് നാളത്തെ ഈ പ്രക്രിയക്കുശേഷം റവന്യൂ അധികൃതരിൽനിന്നും ഇത്തരം ഭൂമിക്ക് കൃത്രിമ രേഖയുണ്ടാക്കും. പിന്നീട് ഇത് കോടികൾ വാങ്ങി വിൽക്കും. പദ്ധതി പൂർത്തിയാകുന്നത് വരെ ഏത് ജോലിയും ഏറ്റെടുത്ത് െചയ്യുന്നതിനായി പ്രത്യേക ഏജൻസികളും ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. എല്ലാതെളിവുകൾ സഹിതം പരാതി നൽകിയാലും നടപടിയുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.