വീട്ടമ്മ ചികിത്സ സഹായം തേടുന്നു

കായംകുളം: ഇരുവൃക്കയും തകരാറിലായ ഹൃദ്രോഗ ബാധിതയായ . കരീലക്കുളങ്ങര എരുവ വെസ്റ്റ് ദാറുൽ ഹുദായിൽ സൈനുദ്ദീ​െൻറ ഭാര്യ നസീമയാണ് (53) കാരുണ്യം തേടുന്നത്. 2011ൽ സംഭവിച്ച ഹൃദ്രോഗമാണ് നസീമയുടെ ജീവിതം തകർത്തത്. ശസ്ത്രക്രിയക്കുശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും തുടർച്ചയായ മരുന്നുപയോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസം നടത്തുന്ന ഡയാലിസിസിലൂടെയാണ് ജീവൻ പിടിച്ചുനിർത്തുന്നത്. ഹൃദ്രോഗബാധ ചികിത്സയിലൂടെ ലക്ഷങ്ങൾ ബാധ്യതയായി നിൽക്കുേമ്പാഴാണ് പുതിയ രോഗവും പിടികൂടുന്നത്. ഡയാലിസിസിന് മാത്രം മാസം 20,000 രൂപയോളം ചെലവുണ്ട്. മറ്റ് ചെക്കപ്പുകൾക്കും മരുന്നിനും വേറെയും തുക കണ്ടെത്തണം. വെള്ളക്കെട്ടായ ഏഴ് സ​െൻറിലെ വീട് നിർമാണം പോലും ചികിത്സ കാരണം പാതിവഴിക്ക് ഉപേക്ഷിച്ചിരുന്നു. വാർധക്യ അവശതകളുള്ള ഭർത്താവ് സൈനുദ്ദീന് ഇപ്പോൾ ജോലിയൊന്നുമില്ല. പത്രവിതരണക്കാരനായ ഇളയ മകനൊപ്പമാണ് കഴിയുന്നത്. ഇദ്ദേഹത്തിന് ലഭിക്കുന്ന തുച്ഛവരുമാനം കുടുംബത്തി​െൻറ നിത്യവൃത്തിക്കുപോലും പര്യാപ്തമല്ല. കനറ ബാങ്കി​െൻറ പത്തിയൂർ ശാഖയിൽ 1699101034354 നമ്പരിൽ നസീമ അക്കൗണ്ട് ചേർന്നിട്ടുണ്ട്. CNRB0001699 ആണ് െഎ.എഫ്.എസ് കോഡ്. ഫോൺ: 9544990443.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.