പനി പ്രതിരോധം: സർക്കാർ ശ്രമങ്ങൾ പരാജയം -ഹസൻ ആലപ്പുഴ: പകർച്ചപ്പനി പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാട് യു.ഡി.എഫ് നടത്തിയ ശുചീകരണ പ്രവർത്തങ്ങൾ വിലയിരുത്താൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രശ്നം രൂക്ഷമാക്കിയത് സർക്കാറിെൻറ കുറ്റകരമായ അനാസ്ഥയാണ്. ഇതിനെതിെര യു.ഡി.എഫ് പ്രതിഷേധിക്കുന്നത് ശുചീകരണം നടത്തിയാണ്. മഴക്കാലപൂർവ ശുചീകരണം പരാജയമായിരുന്നു. സർക്കാർ ഇതിെൻറ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടികൾ എടുക്കണം. ശുചീകരണപ്രവർത്തനങ്ങൾ സർക്കാർ മുേമ്പ തുടങ്ങേണ്ടതായിരുന്നു. പനിബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുെണ്ടന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.