പനി തടയുന്നതിൽ സർക്കാറിന്​ ഗുരുതര വീഴ്​ച ^ചെന്നിത്തല

പനി തടയുന്നതിൽ സർക്കാറിന് ഗുരുതര വീഴ്ച -ചെന്നിത്തല ആലപ്പുഴ: പനി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫി‍​െൻറ നേതൃത്വത്തിൽ ഹരിപ്പാട് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം കുന്നുകൂടുന്നതാണ് കൊതുക് വ്യാപിക്കാൻ കാരണം. കൊതുകുകൾക്ക് ജനിതക മാറ്റം സംഭവിക്കുന്നതായാണ് പുതിയ ആശങ്ക. അങ്ങനെയെങ്കിൽ കേന്ദ്ര സംഘം വന്ന് ഇത് പരിശോധിക്കണം. പനി പ്രതിരോധപ്രവർത്തനങ്ങൾക്കായി എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സന്ദർഭമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.