മഴക്കാല മുന്നൊരുക്കയോഗം വിളിച്ചപ്പോൾ ചിലർ മഴനടത്തത്തിന്പോയി -മന്ത്രി ജി.സുധാകരൻ ആലപ്പുഴ: ധനമന്ത്രി ഡോ.തോമസ് െഎസക്കും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും തമ്മിെല ശീതസമരം വീണ്ടും കൊഴുക്കുന്നു. ഇവരുടെ സൗന്ദര്യപ്പിണക്കം പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. പകർച്ചപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി സുധാകരൻ തോമസ് െഎസക്കിനെതിരെ ഒളിയമ്പ് എയ്തത്. മഴക്കാല മുന്നൊരുക്കയോഗം വിളിച്ചപ്പോൾ ചിലർ മഴനടത്തത്തിന് വരട്ടാറിൽ പോയിരിക്കുകയായിരുന്നു എന്നാണ് ആരുെടയും പേരെടുത്ത് പറയാതെ മന്ത്രി സുധാകരൻ പരിഹസിച്ചത്. രോഗങ്ങൾ തടയാൻ ശ്രമം നടക്കുമ്പോൾ നടന്നിട്ട് എന്ത് കാര്യം. തിരുവല്ല താലൂക്കിലാണ് ചിലർ നടക്കാൻ പോയത്. ഇവിടെ തീരപ്രദേശത്ത് ഒരു കഷണം കല്ല് ഇടാൻ പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് െഎസക്കിെൻറ പേര് പ്രസംഗത്തിൽ ഒരിടത്തും പരാമർശിച്ചില്ലെങ്കിലും സുധാകരൻ ഉദ്ദേശിച്ചത് മറ്റാരെയുമായിരുന്നില്ലെന്ന് വ്യക്തം. സ്ഥിരം തീരപ്രദേശത്ത് പോയിരുന്ന താനിപ്പോൾ രണ്ട് മാസമായിട്ട് പോയിട്ടില്ല. കടപ്പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. തീരദേശത്ത് കല്ല് അടിക്കില്ലെന്ന് ചിലർ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. പരീക്ഷണങ്ങൾ വിജയിക്കുമെന്ന് ഉറപ്പുവേണം. ഖജനാവിലെ പണംതീർത്തശേഷം വീണ്ടും കല്ലടിക്കാൻ വേരണ്ടെന്നും സുധാകരൻ പറഞ്ഞു. ബജറ്റിൽ കടൽത്തീര സംരക്ഷണത്തിന് പണം നീക്കി വെച്ചിട്ടുണ്ടെങ്കിലും പുതുതായി കല്ല് അടിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കയർ വകുപ്പിെൻറ ചുമതലയുള്ള ധനമന്ത്രി ഡോ.തോമസ് െഎസക്കിെൻറ നേതൃത്വത്തിൽ കയർ ഭൂവസ്ത്രം ബാഗുകളാക്കി മണൽ നിറച്ച് കല്ലിന് പകരം തീരദേശത്ത് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരുകയാണ്. ഇതിനെയാണ് സുധാകരൻ പരീക്ഷണമെന്ന പേരിൽ വിമർശിച്ചത്. നേരത്തേ, ധനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ 'കിഫ്ബി'ക്കെതിരെ ടാക്സ് കൺസൾട്ടൻറുമാരുടെ യോഗത്തിൽ പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാൽ, താൻ കിഫ്ബിയെ പുകഴ്ത്തി സംസാരിച്ച കാര്യം ഒളിപ്പിച്ച് മാധ്യമങ്ങൾ അനാവശ്യവിവാദം സൃഷ്ടിക്കുകയായിരുെന്നന്നാണ് അന്ന് സുധാകരൻ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.