ജില്ലയിൽ സാംക്രമികരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞവർഷങ്ങളേക്കാൾ കുറവ്

ആലപ്പുഴ: ജില്ലയിലെ സാംക്രമികരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞവർഷങ്ങളേക്കാൾ കുറവാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ്. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി ജി. സുധാകരൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം വ്യക്തമാക്കിയത്. എലിപ്പനി, ഡെങ്കി, മലേറിയ, ചികുൻ ഗുനിയ, ചിക്കൻപോക്സ്, എച്ച്1 എൻ1, ജലജന്യരോഗങ്ങൾ എന്നിവ ബാധിച്ചവരുടെ എണ്ണം ഇതുവരെ 67,053 ആണ്. 2015ൽ ഇത് 1,50,206ഉം 2016ൽ ഇത് 1,62,507ഉം ആയിരുന്നു. ജൂൺ 19 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 209 ആണ്. 136 പേർ എലിപ്പനി ബാധിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഒരാൾ വീതം മരിച്ചു. 55 പേർക്കാണ് എച്ച്1 എൻ1 ബാധിച്ചത്. 56,551പേരാണ് വൈറൽപനി ബാധിതർ. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 1683 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. അഞ്ചുപേർക്ക് മലേറിയ പിടിപെട്ടു. ആശ പ്രവർത്തകരിൽ മൂന്നൂറോളം പേർ കൊഴിഞ്ഞുപോയതായി ഡി.എം.ഒ പറഞ്ഞു. ജില്ലയിൽ ഡോക്ടർമാരുടെ ഒഴിെവല്ലാം നികത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ 20 ഒഴിവുണ്ട്. ഹൈകോടതിയിൽ കേസുള്ളതിനാലാണ് ഒഴിവ് നികത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു. വാർഡുതല സാനിറ്റേഷൻ സമിതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആലപ്പുഴ നഗരസഭയിലാണ്. നഗരത്തിൽ 31 പേർക്ക് ഡെങ്കിപ്പനിയും 52 പേർക്ക് എലിപ്പനിയും പിടിപെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് -24, തണ്ണീർമുക്കം-19, വള്ളികുന്നം -19, മുഹമ്മ -16, ആര്യാട് -15, മാരാരിക്കുളം വടക്ക് -14, മണ്ണഞ്ചേരി -10 എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. മണ്ണഞ്ചേരിയിൽ 15 പേർക്കും കൈനകരിയിൽ 13 പേർക്കും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ 10 പേർക്കും നെടുമുടി, ആര്യാട് പഞ്ചായത്തുകളിൽ അഞ്ചുവീതം പേർക്കും എലിപ്പനി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പ്രതിരോധപ്രവർത്തങ്ങൾ ഉൗർജിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറുമാർ പറഞ്ഞു. കൈനകരിയിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നു. ആലപ്പുഴ നഗരസഭയിൽ പ്രതിരോധപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ഉടൻ ചേരുമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.