ഭിന്നശേഷിയുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം ^എസ്.എഫ്.ഐ

ഭിന്നശേഷിയുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം -എസ്.എഫ്.ഐ ആലപ്പുഴ: ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന കായംകുളം കാക്കനാട് മിസ്പായിൽ നടന്നത് ക്രൂര വിദ്യാർഥിപീഡനമാണെന്ന് എസ്.എഫ്.െഎ കുറ്റപ്പെടുത്തി. 16 വയസ്സുള്ള ഓട്ടിസം ബാധിച്ച വിദ്യാർഥിനിയെ അതിക്രൂരമായാണ് വാർഡൻ ജോസഫ്, മാനേജർ പാസ്റ്റർ സജി, പ്രധാനാധ്യാപിക ശോഭ സതീഷ്, അധ്യാപിക രേഷ്മ എന്നിവർ ചേർന്ന് പീഡിപ്പിച്ചത്. നിരവധി വനിതകളുള്ള സ്ഥാപനത്തിൽ വനിത വാർഡ​െൻറ സേവനം വേണമെന്നിരിക്കെ പുരുഷ വാർഡനാണ് സേവനമനുഷ്ഠിക്കുന്നത്. പകൽ പ്രധാനാധ്യാപികയും രാത്രി വാർഡനുമാണ് വിദ്യാർഥികളെ പീഡിപ്പിക്കുന്നത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പാടുകൾ പുറത്ത് കാണാത്ത രീതിയിലാണ് മർദനം. മൂർച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ച് കൈകാലുകൾ കുത്തിവലിച്ച് പെൺകുട്ടിയെ മുറിവേൽപിച്ചിട്ടുണ്ട്. രാത്രിയിൽ ഇവിടെനിന്ന് പല വിദ്യാർഥികളുടെയും കരച്ചിലുകൾ കേൾക്കാമെന്നും അപരിചിതരായ ആളുകൾ സന്ദർശിക്കുന്നതായും പരിസരവാസികൾ പറയുന്നു. വിഷയത്തിൽ ഗൗരവ അന്വേഷണം നടത്തി കുറ്റക്കാരായ ആളുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. സ്ഥാപനം അടച്ചുപൂട്ടിക്കുമെന്നും എസ്.എഫ്‌.ഐ ജില്ല പ്രസിഡൻറ് ജെബിൻ പി. വർഗീസും സെക്രട്ടറി എം. രജീഷും പ്രസ്താവനയിൽ അറിയിച്ചു. പനിക്കെതിരെ ജാഗ്രത വേണം ആലപ്പുഴ: പനി വ്യാപകമായി കാണുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ കൊതുകി​െൻറ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം. എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിലും ശനിയാഴ്ച ദിവസങ്ങളിൽ ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും കൊതുകി​െൻറ ഉറവിടങ്ങൾ നശിപ്പിച്ച് ൈഡ്രഡേ ആചരിക്കണം. ബയോഗ്യാസ് പ്ലാൻറുകൾ, വേലി കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കി​െൻറ മടക്കുകൾ, വീടി​െൻറ ടെറസ് എന്നിവയിൽ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്. ഇവിടങ്ങൾ ശ്രദ്ധിക്കണം. വീട്ടിലും പരിസരങ്ങളിലുമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ, ടയറുകൾ തുടങ്ങിയവ നീക്കം ചെയ്യണം. പനിയുണ്ടായാൽ ചൂടുപാനീയം ധാരാളം കുടിക്കണം. പരിപൂർണ വിശ്രമം എടുക്കണം. പനിയുണ്ടായാൽ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ. പനിയുള്ളവർ കൊതുകുവലകൾ ഉപയോഗിക്കണം. ഏറ്റവും അടുെത്ത സർക്കാർ ആശുപത്രിയിൽ വിവരം അറിയിക്കണം. കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.