നെടുമ്പാശ്ശേരിയിൽ സോളാർ വൈദ്യുതി ലഭ്യത 22 മെഗാവാട്ടായി വർധിച്ചു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോളാർ വൈദ്യുതിയുടെ ലഭ്യത ദിനേന 22 മെഗാവാട്ടായി വർധിച്ചു. ഇനിമുതൽ വിമാനത്താവളത്തിൽ എയർകണ്ടീഷൻ ഉൾപ്പെടെ പൂർണമായി പ്രവർത്തിപ്പിക്കുന്നതിന് ഇനി വൈദ്യുതി ബോർഡിൽനിന്ന് ആറ് മെഗാവാട്ട് വൈദ്യുതി മാത്രം മതിയാകും. കനത്ത മഴ പെയ്താലും അതിനുശേഷം ഉണ്ടാകുന്ന സൂര്യതാപത്തിൽനിന്നും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാൽ മഴക്കാലത്തും സോളാർ വൈദ്യുതി ഉൽപാദനത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. പുതിയ രാജ്യാന്തര ടെർമിനലിനോട് ചേർന്നുള്ള കാർ പാർക്കിങ്ങിൽ മാത്രം മൂന്ന് മെഗാവാട്ട് സൗരോർജം ലഭ്യമാകുന്നുണ്ട്. സോളാർ പാനലുകളുടെ എണ്ണം ഇനിയും ഘട്ടംഘട്ടമായി വർധിപ്പിക്കും. ഇതോടെ ദിേനന വിമാനത്താവള കമ്പനിക്ക് വൈദ്യുതി ബോർഡിന് വൈദ്യുതി നൽകാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.