പകർച്ച വ്യാധി നേരിടാൻ ആരോഗ്യവകുപ്പ്​ സുസജ്ജം-^ മന്ത്രി ശൈലജ

പകർച്ച വ്യാധി നേരിടാൻ ആരോഗ്യവകുപ്പ് സുസജ്ജം-- മന്ത്രി ശൈലജ കൊച്ചി: പകർച്ച വ്യാധി നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ഇടവിട്ടുള്ള മഴയും വെയിലും ജല ദൗർലഭ്യവും മാലിന്യ സംസ്കരണത്തിലെ ജനപങ്കാളിത്തത്തി​െൻറ അപര്യാപ്തതയും കാരണം പകർച്ചപ്പനി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 6808 ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. 11,624,62 സാധാരണ പനി കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തു. 764 പേർക്ക് എച്ച്1 എൻ1 ബാധയും 51 മരണവും 631 പേർക്ക് എലിപ്പനി ബാധയും ഏഴു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തദ്ദേശ വകുപ്പ്, ശുചിത്വമിഷൻ ആരോഗ്യകേരളം, ഭക്ഷ്യസുരക്ഷ വിഭാഗം, ജലവിതരണ വകുപ്പ് തുടങ്ങിയവയുമായി ചേർന്ന് ആവശ്യമായ രോഗപ്രതിരോധ പദ്ധതികൾ സമയബന്ധിതമായി നടത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി ദിവസവും അവലോകന യോഗം ചേർന്ന് നടപടി സ്വീകരിക്കുന്നു. ഈഡിസ് കൊതുക് നശീകരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലയിലും നടത്തുന്നു. എല്ലാ മെഡിക്കൽ കോളജിലും ജില്ല ആശുപത്രികളിലും പനി വാർഡ് ആരംഭിച്ചു. 3000 പേരെ ആരോഗ്യവകുപ്പിൽ നിയമിച്ചു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ േഡാക്ടർമാരുടെ കൺസോർഷ്യം രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നു. എല്ലാ ആഴ്ചയും ഡി.എം.ഒമാരുമായി വിഡിയോ കോൺഫറൻസ് നടത്തി സാഹചര്യം വിലയിരുത്തും. പകർച്ച വ്യാധി സംബന്ധിച്ച് ഭയെപ്പടേണ്ട സ്ഥിതിയില്ലെന്നും ഉത്കണ്ഠയാണുള്ളതെന്നും അവർ പറഞ്ഞു. പോരായ്മ പരിഹരിച്ച് മുന്നേറുകയാണ്. ആരോഗ്യവകുപ്പ് പരാജയമാണെന്ന പ്രതിപക്ഷനേതാവി​െൻറ പരാമർശം ഖേദകരമാണ്. പകർച്ചവ്യാധി ബാധിച്ച് രോഗികൾ മരിക്കുന്നത് സംബന്ധിച്ച് പ്രത്യേക മന്ത്രിസഭ യോഗം ചേരേണ്ട ആവശ്യമില്ല. പനി ബാധിച്ച് മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ ഒാരോ മാസവും റോഡപകടത്തിൽ മരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.