പുസ്തക ചർച്ച

മട്ടാഞ്ചേരി: പനയപ്പിള്ളി മൗലാന ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തി​െൻറ ഭാഗമായി നടത്തുന്നു. കിളിരൂർ രാധാകൃഷ്ണൻ രചിച്ച 'കലാമും, കുട്ടികളും' കൃതിയാണ് ചർച്ച ചെയ്യുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് ലൈബ്രറി ഹാളിൽ ആസാദ് വനിത വേദി ചെയർപേഴ്സൺ ജി. ഉഷ അധ്യക്ഷത വഹിക്കും. കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന വായന ദിനാചരണത്തിൽ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവി എസ്. രമേശനെ ആദരിക്കും. മികച്ച വായനക്കാരായ കുട്ടികൾക്ക് സമ്മാനം നൽകും. വാഹന പരിശോധന ഐലൻഡിൽ മട്ടാഞ്ചേരി: മട്ടാഞ്ചേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസിന് കീഴിൽ തിങ്കളാഴ്ച മുതൽ വെലിങ്ടൺ ഐലൻഡിലായിരിക്കും വാഹന പരിശോധന നടക്കുകയെന്ന് അധികൃതർ അറിയിച്ചു. ബി.ഒ.ടി പാലത്തിനും കുണ്ടന്നൂർ പാലത്തിനുമിടയിലുള്ള മോട്ടോർ വാഹന വകുപ്പി​െൻറ ടെസ്റ്റിങ് ട്രാക്കിലായിരിക്കും പുതിയ വാഹനങ്ങളുടെ പരിശോധന, ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിയവ നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.