പ്രതിഷേധ പ്രകടനം

കൊച്ചി: രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കർഷകസമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയത്തിനുമെതിരെ സി.ഐ.ടി.യു വിവിധയിടങ്ങളിൽ പ്രകടനം നടത്തി. മേനകയിൽനിന്ന് ഹൈകോടതി കവലയിലേക്ക് പ്രകടനം നടത്തി. സമ്മേളനത്തിൽ ജില്ല ജോയൻറ് സെക്രട്ടറി കെ.എം. അഷ്റഫ് സംസാരിച്ചു. ഷിപ്യാർഡ് വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സന്നിധി ഗേറ്റിൽനിന്ന് ജോസ് ജങ്ഷനിലേക്ക് പ്രകടനം നടത്തി. തമ്പി പോൾ, പി.എം. അബ്ദുല്ല, സി.എൻ. മോഹനൻ, ടി.ഇ. രാമകൃഷ്ണൻ, വി.വി. രാജൻ, എ.കെ. തോമസ് എന്നിവർ സംസാരിച്ചു. ഉദയംപേരൂർ ഐ.ഒ.സി പെേട്രാൾപമ്പിന് മുന്നിൽനിന്ന് ആരംഭിച്ച് നടക്കാവ് ജങ്ഷനിൽ സമാപിച്ചു. സി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.കെ. റെജി ഉദ്ഘാടനം ചെയ്തു. പി.വി. പ്രഭാകരൻ, എ.എൽ. സുരേഷ്., പി.വി. മനോഹരൻ, എ.ബി. ബിജു എന്നിവർ സംസാരിച്ചു. വൈറ്റിലയിൽ ജി.സി.ഡി.എക്ക് മുന്നിൽനിന്ന് ആരംഭിച്ച് കടവന്ത്ര ജങ്ഷനിൽ സമാപിച്ചു. യോഗത്തിൽ അഡ്വ.കെ.ഡി. വിൻസ​െൻറ്, തുളസീദാസ്, എൻ.എ. മണി, വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.