കർഷക പ്രക്ഷോഭത്തിന്​ പിന്തുണ നൽകി റാലി

കൊച്ചി: തമിഴ്നാട്ടിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ എറണാകുളത്ത് റാലി നടത്തി. പ്രസിഡൻറ് അഡ്വ. ജോസ് കുറ്റിയാനിയുടെ നേതൃത്വത്തിൽ മേനക ജങ്ഷനിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനത്തിന് മുന്നിെല ഗാന്ധിപ്രതിമക്ക് മുന്നിൽ അവസാനിച്ചു. അഡ്വ.ജോൺ ജോസഫ്, പി.ടി. ജോൺ, സ്റ്റാൻലി പൗലോസ്, എൻ. ഗോപാലകൃഷ്ണൻ, അനിത ജയൻ, ഹമീദ് ചേലക്കുളം, ജയിംസ് ലൂക്ക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.