ഹർത്താൽ നിയന്ത്രണ ബിൽ നിയമമാക്കണം

കൊച്ചി: മുൻ സർക്കാറി​െൻറ കാലത്ത് അവതരിപ്പിച്ച ഹർത്താൽ നിയന്ത്രണ ബിൽ നിയമമാക്കണമെന്ന് ഹർത്താൽ വിരുദ്ധ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹർത്താലുകൾ മനുഷ്യാവകാശ ലംഘനമാണ്. പൊലീസ് സ്റ്റേഷനിൽ തീർപ്പാക്കേണ്ട സംഭവങ്ങൾക്കുപോലും ഹർത്താൽ ആചരിക്കുകയാണ്. മുൻകൂട്ടി അറിയിക്കാത്ത ഹർത്താലുകളുമായി സഹകരിക്കില്ലെന്ന വ്യാപാര ഏകോപന സമിതി തീരുമാനം സ്വാഗതം ചെയ്യുന്നു. ഹർത്താലുകൾ കേരളത്തി​െൻറ പ്രതിച്ഛായയെ മോശമായി ബാധിക്കും. ലക്ഷക്കണക്കിന് കോടി കടമുള്ള സംസ്ഥാനത്തിന് ഹർത്താൽ ഏൽപിക്കുന്ന ആഘാതം ഗുരുതരമാണ്. 'സേ നോ ടു ഹർത്താൽ' കാമ്പയിൻ കമ്മിറ്റി ജനറൽ കൺവീനർ രാജു പി. നായർ, ഡോ. ജസ്റ്റിൻ പോൾ അവിട്ടിപ്പിള്ളി, തേജസ് പുരുഷോത്തമൻ, മനോജ് കുരിശുങ്കൽ, അനൂപ് രാധാകൃഷ്ണൻ, സിന്ധു രഞ്ജിത്ത്, വനേസ കാർമൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.