ജിഷ്​ണുകേസ്​; അന്വേഷണം സി.ബി.​െഎക്ക്​ വിട്ട്​ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു

ജിഷ്ണുകേസ്; അന്വേഷണം സി.ബി.െഎക്ക് വിട്ട് ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസ് സി.ബി.െഎക്ക് വിട്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യെപ്പട്ട് ജിഷ്ണുവി​െൻറ പിതാവ് അശോകനും ബന്ധു വിനോദും ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.