ഹൈകോടതി തുണയായി; ഭൂമാഫിയക്കെതിരായ കർഷക​െൻറ പോരാട്ടം ഫലം കണ്ടു

കുന്നുകര: ഭൂമാഫിയക്കെതിരെ മൂന്നര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കര്‍ഷകന് ഹൈകോടതി തുണയായി. കുന്നുകര പഞ്ചായത്തിലെ അയിരൂര്‍ ഇരട്ടിയില്‍ വീട്ടില്‍ അനിരുദ്ധ​െൻറ അര ഏക്കർ വരുന്ന ജാതിത്തോട്ടമാണ് സമീപത്തെ ഭൂവുടമകളായ അഞ്ചോളം പേരടങ്ങുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അനധികൃത നിർമാണംമൂലം നശിച്ചത്. അനിരുദ്ധ​െൻറ പറമ്പി​െൻറ താഴ്ന്ന ഭാഗത്തോടുചേർന്ന് കരിങ്കല്‍ ഉപയോഗിച്ച് മതിലുണ്ടാക്കുകയും ഇടവഴിയില്‍ കരിങ്കല്‍ മടയിലെയും പഴയകെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇട്ട് റോഡ് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ മഴവെള്ളം പോകാന്‍ മണ്ണിനടിയില്‍ ഇറിഗേഷന്‍ സ്ഥാപിച്ചിരുന്ന പൈപ്പ് മൂടിപ്പോയി. പറമ്പില്‍ മഴവെള്ളക്കെട്ടാവുകയും ചെയ്തു. 20 വര്‍ഷം പ്രായമായ കായ്ഫലമുള്ള 30 ജാതിമരവും മറ്റ് പല കൃഷിയും വെള്ളം കയറി നശിച്ചു. അനിരുദ്ധ​െൻറ കൃഷിയിടം ചുളുവിലയ്ക്ക് കൈവശപ്പെടുത്തുകയായിരുന്നു ഭൂമാഫിയയുടെ ലക്ഷ്യം. കല്‍പണിക്കാരനായ അനിരുദ്ധൻ വില്ലേജ് പഞ്ചായത്ത്, പൊലീസ്, താലൂക്ക്, ആർ.ഡി.ഒ, കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പ്രസിഡൻറ്, എം.എല്‍.എ, മന്ത്രിമാര്‍, മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. 2014 ഒക്ടോബറില്‍ തുടങ്ങിയ നിയമയുദ്ധത്തിനൊടുവിൽ നിർമാണം പൊളിച്ചുമാറ്റി പൂർവസ്ഥിതിയിലാക്കാൻ 2015ൽ ആര്‍.ഡി.ഒയോട് കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥ അനാസ്ഥമൂലം വിധി നടപ്പായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് അനിരുദ്ധന്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. ഇേതതുടര്‍ന്നാണ് വിധി ഒരുമാസത്തിനകം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ഹൈകോടതി ആര്‍.ഡി.ഒക്ക് വീണ്ടും ഉത്തരവ് നല്‍കിയിരിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാറും നടപടി ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.