ലത്തീൻ കത്തോലിക്കസഭ പ്രതിഷേധസംഗമം നടത്തും

െകാച്ചി: എൽ.പി.ജി വിരുദ്ധസമരത്തിൽ ലത്തീൻ കത്തോലിക്ക സഭ ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് ലത്തീൻ കത്തോലിക്ക സമുദായ വക്താവ് ഷാജി ജോർജ് പറഞ്ഞു. ശനിയാഴ്ച ഇതി​െൻറ ഭാഗമായി 10,000 പേരോളം പെങ്കടുക്കുന്ന പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ അറസ്റ്റ് ചെയ്തവർക്കെതിരെ കലാപമുണ്ടാക്കാൻ ശ്രമിെച്ചന്നടക്കമുള്ള വകുപ്പുകൾ ചുമത്തിയത് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപത വക്താവ് ഫാ. ആൻറണി വിബിൻ സേവ്യർ, ഷെറി ജെ. തോമസ്, സി.ജെ. പോൾ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഹ​െൻറി ഒാസ്റ്റിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.