ഇതാ നമ്മുടെ മെട്രോ

കൊച്ചിയുടെ നഗരയാത്രകൾക്ക് ഇനി മെട്രോ വേഗം. ആലുവയിൽനിന്ന് നഗരത്തിലേക്കും തിരിച്ചും ട്രാഫിക് കുരുക്കിൽപ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന ബസുകളിൽ സ്വയം ശപിച്ച് തൂങ്ങിപ്പിടിച്ചുനിന്നപ്പോൾ, വൈകിയ ബസിൽനിന്ന് വിയർത്തിറങ്ങി ഒാഫിസിലേക്ക് ഒാടിക്കയറുേമ്പാൾ, അഞ്ചു മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയിട്ടും വീടെത്താൻ നേരമിരുട്ടിയപ്പോൾ.... ഒാരോരുത്തരും ഇങ്ങനെയൊരു കാലം സ്വപ്നം കണ്ടിട്ടുണ്ടാകാം. ഇന്ന് ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. കേരളത്തി​െൻറ മെട്രോ നഗരം പുതിയൊരു ഗതാഗത സംസ്കാരത്തിലേക്ക് ഒാടിയെത്തുകയാണ്. നമുക്ക് മുേമ്പ മെട്രോ റെയിൽ സ്വന്തമാക്കിയ നഗരങ്ങളോട് നമുക്കും ഇനി അഭിമാനത്തോടെ പറയാം, ഇതാ ഞങ്ങളുടെ മെട്രോ. മറ്റെല്ലാ പുതിയ പദ്ധതികളെയുമെന്നപോലെ മെട്രോയെ ഉൾക്കൊള്ളാനും കേരളം ആദ്യമൊന്ന് മടിച്ചു. ഏറ്റെടുക്കുന്നത് വലിയൊരു ബാധ്യതയാകുമോ എന്ന ആശങ്ക. ഏറ്റെടുത്താൽ വിജയകരമായി പൂർത്തിയാക്കാനാകുമോ എന്ന സംശയം. പൊളിഞ്ഞ പാലങ്ങളും തകർന്ന റോഡുകളും പണി നിലച്ച് കെടുകാര്യസ്ഥതയുടെ സ്മാരകങ്ങളായി മാറിയ വൻകിട പദ്ധതികളും കണ്ട് ശീലിച്ച മലയാളിയെ സംബന്ധിച്ചിടത്തോളം ഇൗ ആശങ്കകളും സംശയങ്ങളുമെല്ലാം സ്വാഭാവികമായിരുന്നു. ആദ്യം കയ്ച്ചാലും പിന്നീട് മധുരിക്കുമെന്ന് അറിയാവുന്നവർ പറഞ്ഞു. എങ്കിലും റോഡിന് മുകളിലെ പാളത്തിലൂടെ പായുന്ന മെട്രോയെ ഉൾക്കൊള്ളാൻ പലരും പിന്നെയും സമയമെടുത്തു. രാജ്യത്ത് ആദ്യം ആസൂത്രണം ചെയ്ത മെട്രോ റെയിൽ പദ്ധതികളിൽ ഒന്നായിരുന്നു കൊച്ചി മെട്രോ. 2004ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കുേമ്പാഴാണ് വിശദ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കിയത്. സംസ്ഥാന സർക്കാറും കേന്ദ്ര നഗരവികസന മന്ത്രാലയവും സംയുക്തമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എന്ന കമ്പനിക്ക് രൂപം നൽകി. നിർമാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി) ഏൽപ്പിച്ചു. 2006ൽ നിർമാണം ആരംഭിച്ച് 2010ൽ പ്രവർത്തനം ആരംഭിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പല കാരണങ്ങളാൽ നീണ്ടുപോയി. പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കണമെന്ന സംസ്ഥാന സർക്കാറി​െൻറ നിർദേശത്തെ കേന്ദ്രം എതിർത്തതും വൈകാൻ കാരണമായി. 2012 ൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചു. ടോം ജോസി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനിയുടെ സ്ഥാനത്ത് ഏലിയാസ് ജോർജ് മാനേജിങ് ഡയറക്ടറായി പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വന്നു. അതേ വർഷം ജൂലൈ മൂന്നിന് പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭ അനുമതി നൽകി. സെപ്റ്റംബർ 13ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ശിലാസ്ഥാപനം നിർവഹിച്ചു. 2013 ജൂൺ ഏഴിനാണ് നിർമാണം തുടങ്ങിയത്. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 25.6 കിലോമീറ്റർ വരുന്ന കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 5182 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. കേന്ദ്രം ആയിരം കോടി നൽകി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് 15 ശതമാനം വീതം ഒാഹരി പങ്കാളിത്തമുള്ള പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജെയ്ക) 2170 കോടിയുടെ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകൾ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽനിന്ന് 2016 ജനുവരി പത്തിന് കൊച്ചിയിലെത്തി. ജനുവരി 23ന് ആദ്യ പരീക്ഷണ ഓട്ടം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുട്ടം യാർഡിൽ ഫ്ലാഗ് ഒാഫ് ചെയ്തു. കഴിഞ്ഞ മേയ് ആദ്യവാരം മെട്രോ സ്റ്റേഷനുകളുടെയും ട്രാക്കുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷാ പരിശോധന നടന്നു. രാജ്യത്ത് നിലവിലുള്ള മെട്രോ സ്റ്റേഷനുകളെയെല്ലാം അപേക്ഷിച്ച് ഏറ്റവും മികച്ചതെന്നായിരുന്നു കൊച്ചി മെട്രോക്ക് കേന്ദ്ര മെട്രോ റെയിൽ മുഖ്യ സുരക്ഷാ കമീഷണറുടെ സാക്ഷ്യപത്രം. റോഡിന് മധ്യത്തിലെ കൂറ്റൻ കോൺക്രീറ്റ് തൂണുകൾ താങ്ങിനിർത്തുന്ന ഗർഡറുകളിൽ ഉറപ്പിച്ച പാളങ്ങളിലൂടെയാണ് റോളിങ് സ്റ്റോക്ക് എന്ന ട്രെയിൻ സർവിസ് നടത്തുക. മൂന്ന് കോച്ചുകളിലായി 136 സീറ്റുകളുള്ള ട്രെയിനിൽനിന്ന് യാത്ര ചെയ്യുന്നവരടക്കം 975 പേർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 35 കിലോമീറ്റർ ശരാശരി വേഗത്തിൽ ഒാടുന്ന ട്രെയിൻ ആലുവയിൽനിന്ന് 25 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഉയർന്ന വേഗം. കോച്ചുകളുടെ എണ്ണം കാലക്രമേണ ഉയർത്താനാണ് തീരുമാനം. ജോലികൾ മുൻകൂട്ടി തീരുമാനിച്ചതിലും ഒരു വർഷം നീണ്ടുപോയെങ്കിലും ആ കാലതാമസം കുറ്റമറ്റ നിലവാരവും പഴുതുകളില്ലാത്ത നിർമാണ മികവുമാണ് കൊച്ചി മെട്രോക്ക് സമ്മാനിച്ചത്. കേരളത്തി​െൻറതന്നെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോ ആഗോള ഭൂപടത്തിൽ കൊച്ചിയുടെ സുവർണമുദ്രയാകണമെന്ന ബന്ധപ്പെട്ടവരുടെ നിശ്ചയദാർഢ്യം ഫലം കണ്ടു എന്ന് പറയാം. യാത്രക്കാർക്കുള്ള സൗകര്യങ്ങളിൽ, സ്റ്റേഷനുകളുടെ രൂപകൽപനയിൽ, ഭിന്നലിംഗക്കാരെ ജോലിക്ക് നിയോഗിച്ച ധീരമായ കാൽവെപ്പിൽ, സ്റ്റേഷനുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപിച്ച പരീക്ഷണത്തിൽ, സുരക്ഷാ സംവിധാനങ്ങളിൽ....എല്ലാം ലോകത്തിന് തന്നെ കൊച്ചി മാതൃകയായി. ഏതാനും കോടികളുടെ നിർമാണപ്രവർത്തനങ്ങൾ പോലും വർഷങ്ങൾ നീളുന്ന കേരളത്തിൽ 5000 കോടിയിലധികം നിർമാണച്ചെലവുള്ള കൊച്ചി മെട്രോ നാലു വർഷം കൊണ്ട് പൂർത്തിയാക്കാനായി എന്നത് ഒരു ചെറിയ കാര്യമല്ല. ഉദ്ഘാടന സർവിസിൽതന്നെ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയംകൊണ്ട് താണ്ടിയും കൊച്ചി മെട്രോ ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. തുടക്കത്തിൽ ഡ്രൈവറുള്ള ട്രെയിനുകളാണ് സർവിസ് നടത്തുകയെങ്കിലും സമീപ ഭാവിയിൽതന്നെ ഡ്രൈവറില്ലാതെയാകും മെട്രോ ട്രെയിനുകൾ ഒാടുക. ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്ന 13 കിലോമീറ്റാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ബാക്കി ഭാഗം ആറു മാസത്തിനകവും അവിടെനിന്ന് തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഒമ്പത് കിലോമീറ്റർ 2019 മാർച്ചോടെയും പൂർത്തിയാകുമെന്നാണ് കരുതുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോ പാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 2577 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തിന് മേയ് 17ന് സംസ്ഥാന മന്ത്രിസഭ ഭരണാനുമതി നൽകി. 11 കിലോമീറ്റർ ദൂരം വരുന്ന ഇൗ പാതയിൽ ഒമ്പത് സ്റ്റേഷനുകളാണ് ഉണ്ടാവുക. --പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.