അമൃത ആശുപത്രിയില്‍ വ്യാപക തൊഴില്‍ നിയമലംഘനം

കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ തൊഴില്‍ വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനം കണ്ടെത്തി. മിനിമം വേതനം, ഓവര്‍ടൈം വേതനം എന്നിവ തൊഴിലാളികള്‍ക്ക്‌ നല്‍കുന്നില്ലെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയോട്‌ അനുബന്ധിച്ചുള്ള കണ്‍സ്‌ട്രക്ഷന്‍ സൈറ്റില്‍ പരിശോധന നടത്തിയതില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാൻ ഉത്തരവിട്ടു. അപാകത പരിഹരിക്കാത്ത പക്ഷം നിമയ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മധ്യമേഖല റീജനല്‍ ജോയിൻറ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫിസര്‍ കെ.എസ്‌. മുഹമ്മദ്‌ സിയാദ്‌ എന്നിവര്‍ അറിയിച്ചു. ജില്ലാ വികസന സമിതി യോഗം കൊച്ചി: ജില്ല വികസനസമിതി യോഗം 24-ന്‌ രാവിലെ 11-ന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന്‌ പ്രീ ഡി.ഡി.സി യോഗവും ഉണ്ടായിരിക്കും. രക്ഷ എയ്‌ഞ്ചല്‍സ്‌ ജില്ലതല ഉദ്‌ഘാടനം 15ന്‌ കൊച്ചി: ജില്ല ഭരണകൂടവും എയ്‌ഞ്ചല്‍സ്‌ ഇൻറര്‍നാഷനല്‍ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ആംബുലന്‍സ്‌ ശൃംഖലയായ രക്ഷ എയ്‌ഞ്ചല്‍സി​െൻറ ജില്ലതല പ്രവര്‍ത്തനോദ്‌ഘാടനം 15 ന്‌ രാവിലെ 10ന്‌ എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ്‌ ഹാളില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.