ആലുവ ജില്ല ആശുപത്രിയിൽ ആധുനിക ലാബ് ഉദ്ഘാടനം ചെയ്തു

ആലുവ: ജില്ല ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളടങ്ങിയ ലാബി‍​െൻറ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ ലിസി എബ്രഹാം, ജില്ല പഞ്ചായത്ത് അംഗങ്ങളായ സരള മോഹന്‍, ശാരദ മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷൈജി എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്സൻ സി.ഓമന, സ്ഥിരം സമിതി അധ്യക്ഷരായ വി. ചന്ദ്രന്‍, പി.എം. മൂസാക്കുട്ടി, ടിമ്മി, കൗണ്‍സിലര്‍മാരായ എം.ടി. ജേക്കബ്, പി.സി. ആൻറണി, ജെറോം മൈക്കിള്‍, സെബി വി.ബാസ്റ്റിന്‍, ടെന്‍സി വര്‍ഗീസ്, ലളിത ഗണേശന്‍ എന്നിവർ പങ്കെടുത്തു. ഫുള്ളി ഒാട്ടമേറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ഫുള്ളി ഒാട്ടമേറ്റഡ് ഇ.എസ്.ആർ അനലൈസര്‍, യൂറിന്‍ അനലൈസര്‍ മെഷീനുകളാണ് ലാബിലുള്ളത്. ഇതിലൂടെ ലിവര്‍, കിഡ്നി എന്നിവയുടെ ഫങ്ഷന്‍ ടെസ്‌റ്റും കൊളസ്ട്രോള്‍, ഷുഗര്‍ ടെസ്‌റ്റും നടത്താനാകും. ഒരുമണിക്കൂര്‍ ആവശ്യമുള്ള ഇ.എസ്.ആർ ടെസ്‌റ്റ് 20 മിനിറ്റുകൊണ്ട് ചെയ്യാനാകും. അതുപോലെ, മൂത്രത്തിലെ 10 ഘടകങ്ങള്‍ വേര്‍തിരിച്ച് രോഗനിര്‍ണയം നടത്താനും സാധിക്കും. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 13.2 ലക്ഷം രൂപ െചലവഴിച്ചാണ് ലാബ് സജ്ജമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.