മിഷേലി​െൻറ മരണം: ഉന്നത​​െൻറ മകന്​ പ​െങ്കന്ന്​ പിതാവ്​

കൊച്ചി: മിഷേലി​െൻറ മരണം ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ഉന്നത​െൻറ മകനടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിൽ പരാതി നൽകിയിട്ടുണ്ടെന്നും മിഷേലി​െൻറ പിതാവ് ഷാജി വർഗീസ്. കേസിൽ ഇയാളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേസി​െൻറ ആദ്യഘട്ടം മുതലേ ഇത്തരം ഇടപെടലുകൾ ശ്രദ്ധയിൽപെട്ടിരുന്നു. മിഷേലിനെ കാണാതായ ദിവസം പരാതിയുമായി കൊച്ചി നഗരപരിധിയിലെ വിവിധ സ്റ്റേഷനുകൾ കയറി ഇറങ്ങി. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്ക് തങ്ങളെ പറഞ്ഞയക്കുകയായിരുന്നു. ശക്തമായ ബാഹ്യ ഇടപെടൽ ആദ്യദിനങ്ങളിൽ തന്നെ അന്വേഷണത്തി​െൻറ മേലുണ്ടായിരുന്നതായി അനുഭവപ്പെട്ടിരുന്നു. മിഷേലി​െൻറ മരണം ആത്മഹത്യയായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു എന്ന വാർത്ത െകട്ടിച്ചമച്ചതായിരുന്നു. ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതിന് പിന്നിൽ ആരുടെയോ സ്ഥാപിത താൽപര്യങ്ങൾ ഉണ്ട്. മിഷേൽ മരിച്ച് 90 ദിവസം കഴിയുേമ്പാഴും പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ ശേഷിക്കുകയാണ്. മരിക്കുന്നതി​െൻറ തലേയാഴ്ച കലൂർ പള്ളിക്ക് സമീപം മിഷേലിനെ തടഞ്ഞുനിർത്തി സംസാരിച്ച വ്യക്തിയെ ഒറ്റ ദിവസം കൊണ്ട് പൊലീസ് പിടികൂടിയെന്ന് പറയുന്നതിൽ അസ്വഭാവികതയുണ്ട്. ഇത് വിരൽ ചൂണ്ടുന്നത് നിലവിലെ പ്രതി ക്രോണിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ്. ആത്മഹത്യ ചെയ്തു എന്ന് പറയുന്ന ഗോശ്രീപാലത്തിൽ പെൺകുട്ടിയെ കണ്ടതായി മൊഴി നൽകിയയാൾ പിന്നീട് ബന്ധുക്കളുടെയും െപാലീസി​െൻറയും സാന്നിധ്യത്തിൽ കണ്ടത് മിഷേലിനെയായിരുന്നില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടും െപാലീസ് നിർബന്ധിച്ച് സാക്ഷിയാക്കുകയായിരുന്നെന്നും ഷാജി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.