കഞ്ചാവ്; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

മൂവാറ്റുപുഴ: കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് ജില്ലക്കാരനായ കബാത്തുള്ള ഷേഖ്(36) ആണ് എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. നഗരത്തിലെ കീച്ചേരിപ്പടി നിരപ്പ് റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 120 ഗ്രാംകഞ്ചാവും പിടിച്ചെടുത്തു. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. അനിൽകുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് വിൽപനക്കാരനെ പിടികൂടാനായത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി. പ്രതി നാട്ടിൽ പോയിവരുമ്പോൾ കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി 500മുതൽ 1000 രൂപ നിരക്കിൽ ആവശ്യക്കാർക്ക് വിൽപന നടത്തി വരുകയായിരുന്നു. ഇയാൾ കൊണ്ടുവന്ന കഞ്ചാവിൽ വിൽപന കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്നവയാണ് ഇപ്പോൾ പിടികൂടിയത്. അഞ്ചു കിലോ കഞ്ചാവായിരുന്നു കൊണ്ടുവന്നിരുന്നത്. . ഇടവേളക്കുശേഷം നഗരത്തിൽ കഞ്ചാവ് വിൽപന വ്യാപകമാകുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് വിൽപന സജീവമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം കഞ്ചാവ് കേസുകളാണ് മൂവാറ്റുപുഴയിൽ നിന്നു മാത്രം പിടികൂടിയിരിക്കുന്നത്. അഞ്ച് കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി മൂവാറ്റുപുഴ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ടൗണിലെ പാൻ കടകളും മുറുക്കാൻ കടകളും കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് അഞ്ച് കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ എക്െെസ് പിടിച്ചെടുത്തത്. പി.ഒ ജങ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിലെ അഞ്ചു കടകളിലാണ് പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് പരസ്യമായി പുകവലിച്ചവരെയും പിടികൂടി. ഇവരെ പിഴ അടപ്പിച്ചശേഷം വിട്ടു. റെയ്ഡിൽ പ്രീവൻറിവ് ഓഫിസർമാരായ വി.എ. ജബ്ബാർ, ഇ.കെ. ഹരി, സി.ഇ. ഒമാരായ എ.എം. കൃഷ്ണകുമാർ, മനു ജോർജ്, ജിജി. എൻ. ജോസഫ്, എന്നിവർ പങ്കെടുത്തു. സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ 0485-2832623,9400069564 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.