മൂവാറ്റുപുഴ: അപകടങ്ങൾ തുടരുന്ന ദേശീയപാതയിലും എം.സി റോഡിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അമിതവേഗവും അശ്രദ്ധയും മൂലം ഒരു വർഷത്തിനുള്ളിൽ അനേകം ജീവനാണ് ഈ റോഡുകളിൽ പൊലിഞ്ഞത്. ഓരോ അപകടം കഴിയുമ്പോഴും അധികാരികൾ റോഡ് സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ തുടർനടപടിയുണ്ടാകുന്നില്ല. പൊലീസും ആർ.ടി.ഒ ഉദ്യോഗസ്ഥരും വാഹനപരിശോധന കർശനമാക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. കഴിഞ്ഞ ദിവസം കലക്ടർ ഇടപെട്ട് റോഡുകളിൽ സീബ്രാലൈനും മറ്റ് സുരക്ഷ ക്രമീകരണങ്ങളും സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർേദശിച്ചിരുന്നെങ്കിലും ഒരു നടപടിയും ആയിട്ടില്ല. ഒരു വർഷത്തിനിടെ അപകടത്തിനിടയാക്കിയ വാഹനങ്ങൾ നിർത്താതെപോയ സംഭവങ്ങളും ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ അപകടസാധ്യത കുറക്കാനും വേഗം നിയന്ത്രിക്കാനും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.