ജിഷ വധക്കേസ്: വിചാരണ വേഗത്തിലാക്കണമെന്ന് അമ്മ

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസി​െൻറ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ രാജേശ്വരി കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. നേരേത്ത ഇവർ ഹൈകോടതിയിെല ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ ഇതേ ആവശ്യമുന്നയിച്ച് കണ്ടിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല ചെയ്യപ്പെട്ടത്. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമാണ് കേസില്‍ വിചാരണ നേരിടുന്ന ഏക പ്രതി. സംഭവം നടന്ന് ഒരു വര്‍ഷവും ഒരുമാസവും പിന്നിട്ട സാഹചര്യത്തിലാണ് വിചാരണ വേഗത്തിലാക്കമെന്നാവശ്യപ്പെട്ട് രാജേശ്വരി അപേക്ഷ നല്‍കിയത്. രഹസ്യ വിചാരണയില്‍ ഇതിനകം 45ലധികം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. വിസ്തരിക്കാൻ തീരുമാനിച്ച 90 സാക്ഷികളില്‍നിന്ന് തെരഞ്ഞെടുത്ത 45 പേരെയാണ് ഇതിനകം വിസ്തരിച്ചത്. ആകെ 195 സാക്ഷികളെയാണ് വിസ്തരിക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റോടെ ബാക്കി സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയാവുമെന്നാണ് സൂചന. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്ലാമിനെ പ്രതിചേര്‍ത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.