കാലവർഷം: വീടുകൾ തകർന്ന് നഷ്​ടം 20 ലക്ഷം; കാർഷിക മേഖലയിൽ നാലേകാൽ കോടി

ആലപ്പുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ നാശനഷ്ടത്തി‍​െൻറ തോത് ഉയരുന്നു. വീടുകളും കൃഷിയിടങ്ങളുമാണ് കൂടുതലായും നശിച്ചത്. ഇതുവരെ എട്ട് വീടുകൾ പൂർണമായും 39 വീടുകൾ ഭാഗികമായും തകർന്നതായാണ് റവന്യൂ അധികൃതർ ജില്ല ഭരണകൂടത്തെ അറിയിച്ചത്. ആകെ 20 ലക്ഷത്തി​െൻറ നഷ്ടം. കുട്ടനാട് താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്ന സംഭവമാണ് ഒടുവിലേത്തത്. ഇവിടെ 25,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാർത്തികപ്പള്ളി- ഹരിപ്പാട് മേഖലകളിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇവിടെ 16.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തല കന്നിക്കാട്, അർത്തുങ്കൽ എന്നിവിടങ്ങളിൽ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പ് ഇപ്പോഴും തുടരുന്നു. അംബേദ്കർ കോളനിയിൽ നിന്നും 28 കുടുംബങ്ങളാണ് ക്യാമ്പിൽ താമസിക്കുന്നത്. രണ്ട് ദിവസത്തേക്ക് കൂടി ക്യാമ്പ് തുടരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ കാർഷിക മേഖലയിൽ വൻനഷ്ടമാണ് ഈ കാലവർഷത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 4,23,20,000 രൂപയുടെ വിളനാശമാണ് ഉണ്ടായത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും ഭക്ഷ്യ ധാന്യങ്ങളുമാണ് നഷ്ടപ്പെട്ടവയിൽ കൂടുതലും. 190 മരങ്ങൾ കടപുഴകി. ഇതിൽ 19,59000 രൂപയുടെ നഷ്ടം ഉണ്ടായി. ഓരോ ദിവസവും ലഭിക്കുന്ന നഷ്ടത്തി‍​െൻറ കണക്കുകൾ സർക്കാറിന് ജില്ല ഭരണകൂടം നൽകുന്നുണ്ട്. അതത് വകുപ്പുകൾ ഇവ പരിശോധിച്ചതിന് ശേഷമായിരിക്കും പണം അനുവദിക്കുകയെന്ന് അധികൃതർ പറഞ്ഞു. പനിബാധിതരുടെ എണ്ണത്തിൽ വർധന ആലപ്പുഴ: ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. ഇതുവരെ 165 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. തിങ്കളാഴ്ച എട്ട് കേസുകൾകൂടി റിപോർട്ട് ചെയ്തു. തണ്ണീർമുക്കം, കടക്കരപ്പള്ളി, മുഹമ്മ, ചെട്ടികാട്, തൈക്കാട്ടുശ്ശേരി, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 110 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചുപേർക്ക് മലേറിയയും പിടിപെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വയറൽ ഫീവർ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 7,133 ആയി. 872 പേർക്ക് വയറിളക്ക രോഗവും കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.