ന്യൂജൻ ബാങ്കുകൾ ഫെഡറൽ ബാങ്കിനെ ഹൈജാക്ക്​ ചെയ്യുന്നു ^ബെഫി

ന്യൂജൻ ബാങ്കുകൾ ഫെഡറൽ ബാങ്കിനെ ഹൈജാക്ക് ചെയ്യുന്നു -ബെഫി ന്യൂജൻ ബാങ്കുകൾ ഫെഡറൽ ബാങ്കിനെ ഹൈജാക്ക് ചെയ്യുന്നു -ബെഫി കൊച്ചി: വിദേശ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു ഫെഡറല്‍ ബാങ്കി​െൻറ പ്രാദേശികത നശിപ്പിക്കാൻ ശ്രമമെന്ന് ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂനിയന്‍(ബെഫി) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. മാനേജിങ് ഡയറക്ടറടക്കമുള്ളവര്‍ വിദേശ ബാങ്കുകളുടെ പ്രതിനിധികളാണ്. ഭൂരിപക്ഷം താക്കോല്‍ സ്ഥാനങ്ങളില്‍ സ്വകാര്യ ന്യൂജൻ ബാങ്കില്‍നിന്നുള്ളവരാണ്. പൊതുമേഖല ബാങ്കുകളുടെ ലയനത്തിനൊപ്പം സ്വകാര്യമേഖലയിൽ പ്രാദേശികത്തനിമയോടെ നിലനിൽക്കുന്ന ബാങ്കുകളെയും കേന്ദ്ര സര്‍ക്കാറി​െൻറയും റിസര്‍വ് ബാങ്കി​െൻറയും ഒത്താശയോടെ ഉന്നമിടുകയാണ്. ന്യൂജൻ സ്വകാര്യ ബാങ്കുകളിൽ ഫെഡറല്‍ ബാങ്കിനെ ലയിപ്പിക്കാനുള്ള നീക്കത്തി​െൻറ ആദ്യപടിയാണിത്. പ്രധാന പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ സാധാരണ ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ അന്യമാവുന്നതെങ്ങനെയെന്ന് കേരളം കണ്ടതാണ്. കേരളത്തിലെ പൊതു സമൂഹത്തില്‍ ഇത്രയും കാലം പൊതുമേഖല ബാങ്കുകള്‍ക്ക് തുല്യമായ ഇടപെടല്‍ നടത്തിയ ഫെഡറല്‍ ബാങ്ക് വിദേശ ഓഹരി പങ്കാളിത്തത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതി​െൻറ ഭാഗമായാണ് ബാങ്ക് ബാലറ്റ് റൂട്ടിലൂടെ സ്‌പെഷല്‍ പ്രമേയം വഴി 74 ശതമാനം വിദേശ ഓഹരി പങ്കാളിത്തത്തിനുള്ള അംഗീകാരം നേടിയത്. കൂടാതെ, 2500 കോടി രൂപ അധിക മൂലധനം സമാഹരിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഇത്തരത്തിൽ മൂലധനം വർധിപ്പിക്കുന്നത് കേരളത്തിന് പുറത്തുള്ള വൻകിടക്കാർക്ക് വായ്പ നല്‍കുന്നത് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തി​െൻറ ഭാഗമായാണ്. ഇപ്പോള്‍ത്തന്നെ ഫെഡറല്‍ ബാങ്കി​െൻറ വിദേശ ഓഹരി 45.6 ശതമാനമാണെന്നും അവര്‍ പറഞ്ഞു. പി.എന്‍. നന്ദകുമാര്‍, ടി. നരേന്ദ്രന്‍, എസ്.എസ്. അനില്‍, ഷാജു ആൻറണി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.