മുഹമ്മദ് ബഷീറിന്​ ഫേസ്​ബുക്ക്​ കൂട്ടായ്മയുടെ ആദരം

ചെങ്ങന്നൂർ: ജീവിത പ്രാരബ്ധങ്ങൾക്കിടയിലും സാമൂഹിക-സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന ഓട്ടോഡ്രൈവർ മാന്നാർ വി.എ. . അർബുദബാധിതരെ ഓട്ടോയിൽ ആശുപത്രിയിൽ സൗജന്യമായി എത്തിക്കുക, വിദൂര സ്ഥലങ്ങളിൽനിന്ന് വഴിതെറ്റിയും മറ്റും മാന്നാറിലെത്തി അലയുന്നവരെ പൊലീസ് സഹായത്തോടെ ബന്ധുക്കളെ വരുത്തി ഏൽപിക്കുക, ഗ്രാമപഞ്ചായത്ത് അടക്കമുള്ള ഓഫിസുകളുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ ആവശ്യങ്ങൾ ഉണർത്തിക്കുക തുടങ്ങിയവക്ക് ബഷീർ എന്നും മുൻപന്തിയിലുണ്ടാകും. അഞ്ചുവർഷമായി ബഷീർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. വൃദ്ധമാതാവടക്കം അഞ്ച് അംഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബത്തി​െൻറ ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിലാണിത്. 'മാധ്യമം' പത്രത്തി​െൻറ മാന്നാർ ടൗൺ ഏജൻറ് കൂടിയാണ് ബഷീർ. അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഷാൾ അണിയിച്ച് മുഹമ്മദ് ബഷീറിനെ ആദരിച്ചു. മാന്നാറിലെ 18 വാർഡിലെ ജനപ്രതിനിധികൾ തെരഞ്ഞെടുത്ത 54 കുട്ടികൾക്ക് സാമൂഹികപ്രവർത്തകൻ സജി കുട്ടപ്പ​െൻറ നേതൃത്വത്തിലുള്ള ഫേസ്ബുക്ക് കൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ധനസഹായ പദ്ധതി ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യൂത്ത് മൂവ്മ​െൻറ് കോടുകുളഞ്ഞി കരോട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ് -2017​െൻറ ഭാഗമായി വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. എസ്.എൻ.ഡി.പി ചെങ്ങന്നൂർ യൂനിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മ​െൻറ് യൂനിയൻ ചെയർമാൻ വിജീഷ് മേടയിൽ അധ്യക്ഷത വഹിച്ചു. യൂനിയൻ കോഓഡിനേറ്റർ സുനിൽ വള്ളിയിൽ ചികിത്സ ധനസഹായം വിതരണം ചെയ്തു. യൂത്ത് മൂവ്മ​െൻറ് യൂനിയൻ വൈസ് ചെയർമാൻ സതീഷ് ബാബു, യൂനിറ്റ് പ്രസിഡൻറ് അർച്ചന രതീഷ്, വൈസ് പ്രസിഡൻറ് വിഷ്ണു സജി, വിജിൽ രാജ്, വയൽവാരം ശാഖ പ്രസിഡൻറ് വി.കെ. കാർത്തികേയൻ, സെക്രട്ടറി ചന്ദ്രിക റജി, ശ്രീധരൻ വട്ടപ്പറമ്പിൽ, രതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.