പശുവി​െൻറ പേരിൽ മുസ്​ലിം, ദലിത്​ കൊല; വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലി നാളെ

ആലപ്പുഴ: സംഘ്പരിവാർ പശുരാഷ്ട്രീയ കൊലകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രഭോക്ഷങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ തിങ്കളാഴ്ച നഗരത്തിൽ ജനമുന്നേറ്റ റാലിയും തിരുവമ്പാടിയിൽ പ്രതിഷേധസംഗമവും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പശു ഒരുവിഭാഗത്തി​െൻറ ആരാധനബിംബമാണെങ്കിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ, സംഘ്പരിവാറും അതി​െൻറ അധികാരകേന്ദ്രമായ മോദി സർക്കാറും അധികാര വിപുലീകരണത്തിനും വംശീയ ഉന്മൂലനത്തിനും ഇത് മറയാക്കുകയാണെങ്കിൽ ഇതിനെതിരെ ജനാധിപത്യ പോരാട്ടം നടത്തേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്. രാജ്യം ഇത്തരമൊരു സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുേമ്പാൾ സാമൂഹികനീതിയിലൂന്നിയ ക്ഷേമരാഷ്ട്രത്തിന് നിരന്തര പ്രവർത്തനങ്ങൾ നടത്തുന്ന വെൽഫെയർ പാർട്ടി കേരളത്തിലെ മതേതര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയെ കൂടെനിർത്തി ഭരണഘടന സംരക്ഷണത്തിനും ഫെഡറലിസത്തിനും വേണ്ടി പോരാടുമെന്ന് ജില്ല ഭാരവാഹികൾ പറഞ്ഞു. ജനമുന്നേറ്റ റാലി വൈകീട്ട് മൂന്നിന് കല്ലുപാലം ജങ്ഷനിൽനിന്ന് ആരംഭിക്കും. തിരുവമ്പാടി ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, ശശി പന്തളം, ഫ്രേട്ടണിറ്റി യൂത്ത് മൂവ്മ​െൻറ് സംസ്ഥാന സെക്രട്ടറി നജിദ റൈഹാൻ, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. ഉവൈസ്, ജില്ല ജനറൽ സെക്രട്ടറി വി.എ. അബൂബക്കർ, സ്വാഗതസംഘം ജനറൽ കൺവീനർ നാസർ ആറാട്ടുപുഴ എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, സെക്രട്ടറി ടി.എസ്. സബീർ ഖാൻ, വനിത വിഭാഗം ജില്ല പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി, ജില്ല കമ്മിറ്റി അംഗം മിനി വേണുഗോപാൽ, അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് ജോൺ ബ്രിേട്ടാ, സ്വാഗതസംഘം കൺവീനർ ഡി.എസ്. സദറുദ്ദീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.