ചൂരക്കോട് കനാൽ ബണ്ട് റോഡ് തകർന്ന നിലയിൽ

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ . നിരവധി ആളുകൾ പട്ടിമറ്റം കിഴക്കമ്പലം ഭാഗത്തേക്ക് പോകുന്നതിന് ആശ്രയിക്കുന്ന റോഡാണിത്. മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലാണ്. പ്രദേശത്തുള്ളവർ ഓട്ടോറിക്ഷയെയും മറ്റ് സ്വകാര്യവാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ, റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇങ്ങോട്ട് വരാത്ത അവസ്ഥയാണ്. രോഗംവന്നാൽ ആശുപത്രിയിൽ പോകാൻ ഓട്ടോപോലും വരിെല്ലന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയായാൽ പുറത്തിറങ്ങാൻ പറ്റില്ലെന്നും പ്രദേശത്തുകാർ പറഞ്ഞു. ഇതിനോട് സമാന്തരമായ ചൂരക്കോട് സൺഡേസ്കൂൾ റോഡ് വികസനത്തി​െൻറ പേരിൽ ഭാഗികമായി മാസങ്ങൽക്ക് മുമ്പ് മണ്ണെടുത്തിട്ടിരിക്കുകയാണ്. മഴ ആരംഭിച്ചതോടെ ചെളിയും വെള്ളവും നിറഞ്ഞ് കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത് അവസ്ഥയാണ്. എത്രയും പെെട്ടന്ന് റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യാത്രയയപ്പ് നൽകി കിഴക്കമ്പലം: കാവുങ്ങപറമ്പ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈവർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. ഇമാം പി.എ.അബ്്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് വി.ഐ.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഫത്തുഹുദ്ദീൻ ഹസനി മുഖ്യപ്രഭാഷണം നടത്തി. സദ്ദീഖ് ഹസനി, വി.എസ് അഷ്റഫ്, വി.എം ഹസൈനാർ, കെ.ബി. ജബ്ബാർ, പി.എച്ച്. കുഞ്ഞ്മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.