ഡി.വൈ.എഫ്​.​െഎ യുവജന പ്രതിരോധം15ന്

ആലപ്പുഴ: 'മതനിരപേക്ഷതയുടെ കാവലാളാവുക', 'നവലിബറൽ നയങ്ങളെ ചെറുക്കുക' മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് ജില്ലയിലെ 15 ബ്ലോക്ക് കേന്ദ്രത്തിലും യുവജന പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ പ്രചാരണാർഥം ജില്ലയിൽ ആഗസ്റ്റ് ഒന്നുമുതൽ ഒമ്പതുവരെ രണ്ട് കാൽനടജാഥകൾ നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണ വിതരണവും രക്തദാന പരിപാടിയും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി മനു സി. പുളിക്കൽ നയിക്കുന്ന തെക്കൻ മേഖല ജാഥ ഒന്നുമുതൽ ഒമ്പതുവരെ പര്യടനം നടത്തും. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി നയിക്കുന്ന വടക്കൻ മേഖല ജാഥ ഒന്നുമുതൽ എട്ടുവരെ പര്യടനം നടത്തും. തെക്കൻ മേഖല ജാഥയുടെ പര്യടനം ഒന്നിന് വൈകീട്ട് നാലിന് ചെങ്ങന്നൂരിൽ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ, മാന്നാർ, ചാരുംമൂട്, മാവേലിക്കര, കായംകുളം, കാർത്തികപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റികളിലെ വിവിധ പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തി ഒമ്പതിന് അമ്പലപ്പുഴ വളഞ്ഞവഴിയിൽ സമാപിക്കും. സമാപനസമ്മേളനം ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖല ജാഥയുടെ പര്യടനം ഒന്നിന് വൈകീട്ട് നാലിന് അരൂക്കുറ്റിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. അരൂർ, ചേർത്തല, കഞ്ഞിക്കുഴി, മാരാരിക്കുളം, ആലപ്പുഴ, തകഴി, കുട്ടനാട് ബ്ലോക്ക് കമ്മിറ്റികളിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി എട്ടിന് നീലംപേരൂരിലെ കൃഷ്ണപുരത്ത് സമാപിക്കും. സമാപനസമ്മേളനം ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി മനു സി. പുളിക്കൽ, പ്രസിഡൻറ് എം.എം. അനസ് അലി, ട്രഷറർ ആർ. രാഹുൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. മാത്യു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.