സഹകരണ ജോയൻറ്​ രജിസ്​ട്രാർ ഒാഫിസിലേക്ക് മാർച്ച് നടത്തും ^ഡി.സി.സി

സഹകരണ ജോയൻറ് രജിസ്ട്രാർ ഒാഫിസിലേക്ക് മാർച്ച് നടത്തും -ഡി.സി.സി ആലപ്പുഴ: ജില്ല സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും പിരിച്ചുവിടുകയും യു.ഡി.എഫ് സംഘങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആഗസ്റ്റ് ഏഴിന് സഹകരണ ജോയൻറ് രജിസ്ട്രാർ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്താൻ സഹകാരികളുടെ യോഗം തീരുമാനിച്ചു. മാർച്ചിന് മുന്നോടിയായി ജില്ലയിലെ ആറ് താലൂക്കുകളിലും സഹകാരികളുടെ വിപുലമായ യോഗങ്ങൾ കൂടും. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. നളന്ദ ഗോപാലകൃഷ്ണൻ, എ.കെ. രാജൻ, യു. മുഹമ്മദ്, ചാർലി എബ്രഹാം, പ്രതുലചന്ദ്രൻ, ആർ. ശശിധരൻ, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണൻ, എൻ. ഹരിദാസ്, എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ ബി.ജെ.പി കലാപത്തിന് ശ്രമിക്കുന്നു -എസ്.എഫ്.ഐ ആലപ്പുഴ: കേന്ദ്ര അധികാരത്തി​െൻറ തണലിൽ കേരളത്തിലെ ബി.ജെ.പി നേതാക്കൾ കൊടിയ അഴിമതിയാണ് നടത്തുന്നതെന്ന് എസ്.എഫ്.െഎ ആരോപിച്ചു. കോടികൾ കോഴ വാങ്ങിയ ബി.ജെ.പി നേതാക്കളുടെ അഴിമതി കഥകൾ പുറത്തുവരുകയും ഇന്ത്യൻ പാർലമ​െൻറിൽ പോലും ഈ വിഷയം ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിൽ അതിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി കേരളത്തിൽ പരക്കെ ആക്രമങ്ങൾ നടത്തുന്നത്. ഇതി​െൻറ തുടർച്ചയെന്നോണം തിരുവനന്തപുരത്ത് നിരവധി സി.പി.എം, ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ പ്രവർത്തകരുടെ വീടുകൾ അടിച്ചുതകർക്കുകയും എം.ജി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരെ നിരന്തരം ആക്രമിക്കുകയുമാണ്. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ കാമ്പസുകളിലും ഏരിയ കേന്ദ്രങ്ങളിലും എസ്.എഫ്.ഐ പ്രകടനങ്ങൾ നടത്തി. ഇനിയും ഈ നില തുടർന്നാൽ ജില്ലയിലാകെ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുമെന്ന് സെക്രട്ടറി എം. രജീഷ്, പ്രസിഡൻറ് ജെബിൻ പി. വർഗീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. അഭയകിരണം പദ്ധതി; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവായി തെരഞ്ഞെടുക്കുന്ന വിധവകൾക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബി.പി.എൽ റേഷൻ കാർഡി​െൻറ പകർപ്പ്/വില്ലേജ് ഓഫിസറിൽനിന്നും ലഭിച്ച 1,00,000 രൂപയിൽ താഴെ വരുമാന സർട്ടിഫിക്കറ്റ്, ബന്ധുവി​െൻറ പരിചരണത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി/വില്ലേജ് ഓഫിസിൽ ലഭിച്ച സർട്ടിഫിക്കറ്റ്, ഏതെങ്കിലും സ്ഥാപനത്തിൽ അന്തേവാസിയായി പാർപ്പിച്ചിരിക്കുകയല്ല എന്ന ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകർ സാമൂഹികനീതി വകുപ്പി​െൻറ മറ്റ് ധനസഹായം ലഭിക്കുന്നവരോ സർവിസ് പെൻഷൻ, കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരോ ആകരുത്. വിധവക്ക് പ്രായപൂർത്തിയായവരും തൊഴിൽചെയ്യുന്നവരുമായ മക്കൾ ഉണ്ടായിരിക്കരുത്. അപേക്ഷാഫോറം ജില്ല സാമൂഹികനീതി ഓഫിസിലും ശിശുവികസന പദ്ധതി ഓഫിസിലും ലഭിക്കും. ഫോൺ: 0477-2253870, 9048173121.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.