ആലപ്പുഴ: നഗരത്തിലെ ആദ്യത്തെ എഫ്.എം റേഡിയോ സ്റ്റേഷന് തുടക്കമായി. തീരദേശവാസികളുടെ സമഗ്രവും സമ്പൂർണവുമായ വികസനം ലക്ഷ്യമാക്കി ആരംഭിച്ച കമ്യൂണിറ്റി റേഡിയോയിലൂടെ ഞായറാഴ്ച മുതൽ പ്രക്ഷേപണം ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 6.30 മുതൽ രാത്രി 9.30വരെ വിവിധ പരിപാടികൾ ഉണ്ടാകും. ആലപ്പുഴ നഗരത്തിന് 40 കി.മീറ്ററിനുള്ളിൽ പരിപാടികൾ ലഭിക്കും. തീരദേശം, കയർ, കാർഷിക മേഖലകളുടെ ശബ്ദമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിക്കുക. വിദ്യാഭ്യാസ പരിപാടികൾക്ക് പ്രാമുഖ്യം നൽകും. ആലപ്പുഴ രൂപതയുടെ കോസ്റ്റൽ എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച എഫ്.എം റേഡിയോ നെയ്തൽ 90.8െൻറ സ്വിച്ച് ഓൺ കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റുഡിയോ കോംപ്ലക്സിെൻറ ഉദ്ഘാടനം കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ നിർവഹിച്ചു. മോൺ. പയസ് ആറാട്ടുകുളം പ്രഭാഷണം നടത്തി. റേഡിയോ നെയ്തൽ ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി സ്വാഗതം പറഞ്ഞു. ഫിഷറീസ് സർവകലാശാല രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, കൊല്ലം ബൻസിഗർ സ്റ്റുഡിയോ ഡയറക്ടർ ഫാ. ഫെർഡിനാൻറ് പീറ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.