പിതൃവഴികൾ തേടി ലന്തക്കാരുടെ ആറാം തലമുറ ഫോർട്ട്​കൊച്ചിയിൽ

മട്ടാഞ്ചേരി: അധിനിവേശ ചരിത്രങ്ങൾക്കും പടയോട്ടങ്ങൾക്കും സാക്ഷ്യംവഹിച്ച ഫോർട്ട്കൊച്ചിയിൽ പിതൃവഴികൾ തേടി ലന്തക്കാരുടെ ആറാം തലമുറ എത്തി. ഡച്ച് സേനയുടെ പടനായകനായിരുന്ന സിമൺ ഹോക്സ്ട്രയുടെ ആറാം തലമുറയിൽപെട്ടവരാണ് ഫോർട്ട്കൊച്ചിയിലെത്തിയത്. 1663 ജനുവരി ആറിനാണ് പോർചുഗീസുകാരെ തോൽപിച്ച് ഡച്ചുകാർ (ലന്തക്കാർ) കൊച്ചിയുടെ ഭരണം പിടിച്ചെടുത്തത്. 1712ൽ ഡച്ച് സേനാനായകൻ സിമൺ ഹോക്സ്ട്ര പട്ടാളച്ചുമതലയേറ്റു. 1735ൽ മരിച്ചു. സിമണി​െൻറ സംസ്കാര ചടങ്ങുകൾ ഫോർട്ട്കൊച്ചിയിലെ ഡച്ച് സെമിത്തേരിയിലാണ് നടന്നത്. സൗത്ത് കടപ്പുറത്ത് പഴയ ലൈറ്റ് ഹൗസിന് സമീപത്തായാണ് ഡച്ച് സെമിത്തേരി നിലകൊള്ളുന്നത്. സിമണി​െൻറ ആറാം തലമുറയിൽപെട്ട ബോബ് ഹോക്സ്ട്ര, ഭാര്യ മാർഗ സ്മിത്ത്, നിയെൻകെ ഹോക്സ്ട്ര, ഭാര്യ ജെല്ലി റെഹ്വേസ് എന്നിവരാണ് വേരുകൾ തേടി കൊച്ചിയിലെത്തിയത്. ചർച്ചസ് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിെല സെമിത്തേരി പൂട്ടിക്കിടക്കുകയായിരുന്നതിനാൽ അധികൃതരുമായി ബന്ധപ്പെട്ടാണ് തുറന്നുകാണാൻ അനുമതി ലഭിച്ചത്. സെമിത്തേരിയിൽ ഏറെ തിരഞ്ഞപ്പോഴാണ് സിമണി​െൻറ കല്ലറ കണ്ടെത്തിയത്. കൊത്തിവെച്ച പേരുകൾ തേഞ്ഞുമാഞ്ഞതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇത് കണ്ടുപിടിച്ചത്. കല്ലറക്ക് മുന്നിലിരുന്ന് പ്രാർഥിച്ചാണ് ഇവർ മടങ്ങിയത്. ഡച്ച് കൊട്ടാരം, ഡച്ചുകാർ പണിത ഡേവിഡ് ഹാൾ എന്നിവയും സംഘം സന്ദർശിച്ചു. പൈതൃകത്തനിമ നിലനിർത്തി ഇവ സംരക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബോബ് 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.