കൊച്ചി: മലനിരകളുടെ നാട്ടില്‍നിന്ന് എത്തിയ ഹൈസ്‌കൂള്‍ വിദ്യാർഥികൾക്ക് കൊച്ചി നഗരക്കാഴ്ചയും മെട്രോയാത്രയും നൽകിയത് പുതിയ അനുഭവം. മന്ത്രി എ.കെ. ബാലനൊപ്പം മെട്രോയിലെ ആദ്യയാത്ര ഇവര്‍ക്ക്് കൗതുകം നിറഞ്ഞതായിരുന്നു. ആവേശത്തോടെയാണ് ഇടുക്കി ജില്ലയിലെ അഞ്ച് പ്രീ മെട്രിക് ഹോസ്റ്റലിലെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിെല 178 കുട്ടികള്‍ മെട്രോ യാത്രക്ക് എത്തിയത്. 128 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമടങ്ങുന്ന ടീമിനെ പട്ടികജാതി വികസന ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫിസര്‍ ടോമി ചാക്കോയും നയിച്ചു. രാവിലെ 12.05ന് പാലാരിവട്ടത്തുനിന്നാണ് യാത്ര ആരംഭിച്ചത്. കളമശ്ശേരി വരെ മന്ത്രിക്കൊപ്പമിരുന്ന് പരിചയപ്പെട്ടും കുശലം പറഞ്ഞും കുട്ടികൾ യാത്ര ആസ്വദിച്ചു. തുടര്‍ന്ന്, കളമശ്ശേരി സ്‌റ്റേഷനിൽ മന്ത്രി യാത്ര പറഞ്ഞുപിരിഞ്ഞെങ്കിലും ആലുവ വരെ കുട്ടികള്‍ യാത്ര തുടര്‍ന്നു. മെട്രോ യാത്ര മാത്രമല്ല, കൂടുതല്‍ യാത്രപദ്ധതികള്‍ കുട്ടികള്‍ക്ക് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രീ മെട്രിക് സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് രാജ്യത്തെ പല സാംസ്‌കാരിക- വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലുണ്ട്. തെരഞ്ഞെടുത്ത വിദ്യാർഥികള്‍ക്ക് കൊച്ചി മുതല്‍ തിരുവനന്തപുരം വരെ വിമാനയാത്ര നടത്താനും തിരുവനന്തപുരത്തെ സാംസ്‌കാരികകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള സൗകര്യമുണ്ടാക്കും. പോര്‍ട്ട് ബ്ലയര്‍ വരെ കപ്പല്‍ യാത്രയും അവിടെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശന പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മെട്രോ യാത്രക്കുശേഷം കുട്ടികള്‍ കൊച്ചി വിമാനത്താവളവും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.